Flash News

6/recent/ticker-posts

ഹോട്ടൽ ഉടമകളുടെ ലാഭക്കൊതി തീർക്കാൻ ഫുഡ് ആൻറ് സേഫ്റ്റി ഉദ്യോഗസ്ഥർ ബോധവൽക്കരണ ക്ലാസ് നടത്തണം

Views
മലപ്പുറം: സംസ്ഥാനത്തിനകത്തും പുറത്തുമായി ഹോട്ടൽ ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യ വിഷബാധ ഏൽക്കുകയും ഒരു വിദ്യാർത്ഥിനി മരിക്കാനിടയാക്കുകയും ചെയ്ത സാഹചര്യത്തിൽ ഹോട്ടലുകളിൽ പരിശോധന കർശനമാക്കുകയും നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടിയും വന്നു. വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിക്കുന്നതിനാലാണ് അനേകം ഹോട്ടലുകൾക്ക് താഴിട്ടത്. ഹോട്ടലുടമകൾ ലാഭം മാത്രം മോഹിച്ച് പ്രവർത്തിക്കുമ്പോൾ ജനങ്ങളുടെ ജീവനാണ് ഭീഷണിയാകുന്നത്.
     ഹോട്ടലുടമകളെ ഇത്തരം കാര്യങ്ങൾ ബോധവൽക്കരിക്കാൻ കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് ഫെഡറേഷൻ (KSCWF) മലപ്പുറം ജില്ലാ കമ്മറ്റി ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയാണ്. പല ഹോട്ടലുകളിലും ഉടമകൾ വീട്ടിൽ നിന്നാണ് ഭക്ഷണം കൊണ്ട് വരികയോ പോയി കഴിക്കുകയോ ചെയ്യുന്നത്. സ്വന്തം സ്ഥാപനത്തിലെ ഭക്ഷണത്തിലെ വിശ്വാസമാണ് അവരെ വീട്ടിലെ ഭക്ഷണത്തിന് പ്രേരിപ്പിക്കുന്നത്.
കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് ഫെഡറേഷൻ (KSCWF) മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപ്പെടുന്ന കാര്യങ്ങൾ അംഗീകരിക്കാൻ ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് തന്നെയാണ് പോപ്പുലർ ന്യൂസും ആവശ്യപ്പെടുന്നത്.

ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ പാചക മേഖലയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകുകയും എല്ലാ ഹോട്ടൽ ഉടമകൾക്കും മായം ചേർക്കുന്നത് മൂലവും പഴകിയതുമായ ഭക്ഷണസാധനങ്ങൾ വഴി സംഭവിക്കാവുന്നതുമായ കാര്യങ്ങളെ കുറിച്ചും ബോധവൽക്കാൻ  തയ്യാറാകണമെന്നും കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് ഫെഡറേഷൻ (KSCWF) മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.


Post a Comment

0 Comments