Flash News

6/recent/ticker-posts

വേങ്ങര പഞ്ചായത്തിൽ നിലാവ് പദ്ധതി സ്ട്രീറ്റ് മെയിൻ എന്നീ പ്രവർത്തികളിൽ കാലതാമസം വരുത്തി അലംഭാവം കാണിക്കുന്ന കെ.എസ്. ഇ. ബി യുടെ നിരുത്തരവാദിത്വ സമീപനത്തിനെതിരെ പഞ്ചായത്ത് മെമ്പർ മാരുടെ കെഎസ്ഇബി ഓഫീസ് മാർച്ച് നടത്തി.

Views
വേങ്ങര പഞ്ചായത്തിൽ നിലാവ് പദ്ധതി സ്ട്രീറ്റ് മെയിൻ എന്നീ പ്രവർത്തികളിൽ കാലതാമസം വരുത്തി അലംഭാവം കാണിക്കുന്ന കെ.എസ്. ഇ. ബി യുടെ നിരുത്തരവാദിത്വ സമീപനത്തിനെതിരെ പഞ്ചായത്ത് മെമ്പർ മാരുടെ കെഎസ്ഇബി ഓഫീസ് മാർച്ച് നടത്തി.



വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ വാർ ഡുകളിൽ സ്ട്രീറ്റ് മെയിൻ വലിക്കുന്നതിനാ യി വേങ്ങര കെ.എസ്.ഇ.ബിയിൽ 1 കോടി 36 ലക്ഷം രൂപയും, കുന്നുംപുറം കെ.എ സ്.ഇ.ബിയിൽ 11 ലക്ഷത്തി എഴുപത്തി മു വായിരം രൂപയും വേങ്ങര ഗ്രാമപഞ്ചായത്ത് അടച്ചുവെങ്കിലും ഇതുവരെ പ്രവൃത്തികൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് മെമ്പർമാർ ഇന്ന് രാവിലെ 10 മണിക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഇക്കാര്യം മുൻകൂട്ടി പ്രസിഡന്റ് കെ.പി ഹസീന ഫസൽ അറിയിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ എൺപത്തി എട്ട് ലക്ഷത്തി പതിനയ്യായിരത്തി എഴുന്നൂറ്റി അമ്പത്തിമൂന്ന് രൂപയും, ഈ മാസം നാൽപ്പത് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി അഞ്ഞൂറ്റി അമ്പത്തിമൂന്ന് രൂപയും വേങ്ങര കെ.എസ്.ഇ.ബി യിൽ അടച്ചതാണ്.

 എന്നാൽ നാളിതുവരെ പ്രവൃത്തി ആരംഭിച്ചിട്ടില്ല. കൂടാതെ വേങ്ങര ടൗൺ മുതൽ കൂരിയാട് വരെ സ്ട്രീറ്റ് മെ യിൻ ഉള്ള ഭാഗത്ത് നിലാവ് പദ്ധതി പ്രകാരം എൽ.ഇ.ഡി സ്ട്രീറ്റ് സ്ഥാപിക്കുന്നതിന് കഴി ഞ്ഞ ജനുവരി 15ന് ഭരണസമിതി തീരുമാന മെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തും കെ.എസ്.ഇ.ബിയും ചേർന്ന് സംയുക്ത പരിശോധന നടത്തുകയും 100 ബൾബുകൾ സ്ഥാപിക്കുന്നതിന് വർക്ക് ഓർ ഡർ നൽകുകയും ചെയ്തിട്ടുള്ളതാണ്. എ ന്നാൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി ഇതുവരെ ആരംഭിച്ചിട്ടില്ല.





Post a Comment

0 Comments