Flash News

6/recent/ticker-posts

മറ്റൊരു പെൺകുട്ടിക്ക് വേണ്ടി മെഹ്നാസ് റിഫയോട് കലഹിച്ചിരുന്നു; ജോലി ശരിയാക്കാനും ശ്രമം; റിഫ കരയുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കുടുംബം

Viewsകോഴിക്കോട്: ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയ വ്‌ലോഗർ റിഫ മെഹ്നാസിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ശക്തമാകുന്നു. റിഫയുടെ ഭർത്താവ് മെഹ്നാസിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് പുറത്തുവന്ന തെളിവുകൾ സൂചിപ്പിക്കുന്നത്.

റിഫയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ എത്തിച്ചതും തിടുക്കപ്പെട്ട് ഖബറടക്കിയതും സംശയമുനയിലാണ്. ഇതിനിടെയാണ് പുതിയ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.


റിഫയും ഭർത്താവ് മെഹ്നാസും തമ്മിൽ ദുബായിൽ വെച്ച് കലഹിച്ചിരുന്നെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. മറ്റൊരു പെൺകുട്ടിയുടെ പേരിലാണ് റിഫ മെഹ്നാസിനോട് കലഹിച്ചിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. ഒരു ബംഗാളി പെൺകുട്ടിയുമായുള്ള മെഹ്നാസിന്റെ ബന്ധമാണ് സംശയനിഴലിൽ ആയിരിക്കുന്നത്.ഈ പെൺകുട്ടിയ്ക്കു ജോലി വാങ്ങി നൽകാൻ മെഹ്നാസ് ശ്രമിച്ചിരുന്നു. ഇവനു തന്നെ ജോലിയില്ല. ഒരു ബംഗാളി പെൺകുട്ടിയ്ക്കു ജോലി വാങ്ങിച്ചു കൊടുക്കാൻ ഇവർ തമ്മിലുള്ള ബന്ധമെന്താണ്- റിഫയുടെ പിതാവ് ചോദിക്കുന്നു.

ഇതിനിടെ, ദുബായിൽ റിഫ ജോലി ചെയ്തിരുന്ന കടയിൽ മെഹ്നാസെത്തി സംസാരിക്കുന്നതിന്റെ സിസിടിവി വിഡിയോ പുറത്തു വന്നിട്ടുണ്ട്. അൽപ നേരം കഴിഞ്ഞപ്പോൾ റിഫ കരഞ്ഞുകൊണ്ട് പോകുന്നതും ദൃശ്യത്തിലുണ്ട്. മെഹ്നാസും സുഹൃത്ത് ജംഷാദും റിഫയും മറ്റൊരു പെൺകുട്ടിയും ഇരിക്കുന്നതും സിസിടിവി ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്. ഇവിടെ വച്ച് ഇവർ ഏറെ നേരം സംസാരിക്കുന്നതു കാണാം. തുടർന്ന് റിഫ കണ്ണു തുടച്ചു കൊണ്ടു ഇറങ്ങിപ്പോകുന്നതായാണ് ദൃശ്യത്തിലുള്ളത്


Post a Comment

0 Comments