Flash News

6/recent/ticker-posts

ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ആക്രമം : പേരാമ്പ്ര ബാദുഷ സൂപ്പർ മാർക്കറ്റിലെ മൂന്ന് പേർക്ക് പരിക്ക്

Views
കോഴിക്കോട്:  പേരാമ്പ്രയിൽ ഹലാൽ അല്ലാത്ത ബീഫ് വിൽക്കുന്നില്ലെന്നാരോപിച്ച് സൂപ്പർമാർക്കറ്റിന് നേരെ ആക്രമണം ഉണ്ടായി. ബീഫ് വാങ്ങാനെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ ബാദുഷ സൂപ്പർമാർക്കറ്റിലെ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂപ്പർ മാർക്കറ്റിലെ വനിതാ ജീവനക്കാരിയെ കയ്യേറ്റം ചെയ്ത ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പയ്യൂർ സ്വദേശി പ്രസൂണിനെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ .
യൂത്ത് ലീഗ് എന്നീ സംഘടനകൾക്ക് പുറമേ വിവിധവ്യാപാരി  സംഘടനകളുടെ നേതൃത്വത്തിൽ  പ്രതിഷേധമുണ്ടായി.


Post a Comment

0 Comments