Flash News

6/recent/ticker-posts

പൊന്നാനി ചന്തപ്പടിയിൽ വാഹനത്തിന് സൈഡ് കൊടുക്കാതതിന് തർക്കം ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു

Views

പൊന്നാനി : ചന്തപ്പടിയിലെ ഓട്ടോ ഡ്രൈവർമാരെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി ഒളിവിൽ. ഇന്ന് രാത്രി എട്ടുമണിയോടെ ചന്തപ്പടിയിൽ വെച്ചായിരുന്നു സംഭവം. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായുണ്ടായ തർക്കത്തെ തുടർന്ന് പ്രതി ഓട്ടോ ഡ്രവർമാരെ തന്റെ കാറിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

മറ്റൊരു കേസിൽ അടുത്തയിടെ ജാമ്യത്തിൽ ഇറങ്ങിയ കുറ്റിക്കാട് സ്വദേശി ജംഷീർ ആണ് പ്രതി. സംഭവസ്ഥലത്ത് നിന്ന് കുത്തിയ കത്തിയും പ്രതി സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

കുത്തേറ്റ് ഗുരുതര പരിക്കുകളോടെ കടവനാട് സ്വദേശി കവളങ്ങാട് നരേഷിനെ തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

0 Comments