Flash News

6/recent/ticker-posts

കേരളത്തില്‍ വഹാബിസം പ്രചരിപ്പിച്ചത് മുസ്ലീം ലീഗെന്ന് റഹ്മത്തുള്ള ഖാസിമി

Views
കോഴിക്കോട്: കേരളത്തില്‍ വഹാബിസം പ്രചരിപ്പിച്ചത് മുസ്ലിം ലീഗാണെന്ന് സുന്നി പ്രഭാഷകനായ റഹ്മത്തുള്ള ഖാസിമി. മുസ്ലിം ലീഗിന്റെ ചെലവിലും ഒത്താശയിലും മാത്രമാണ് കേരളത്തില്‍ വഹാബിസം പ്രചരിപ്പിച്ചതെന്നും ആഴത്തില്‍ പരിശോധിച്ചാല്‍ അത് കൃത്യമായി മനസ്സിലാകുമെന്നും റംസാന്‍ പ്രഭാഷണത്തില്‍ ഖാസിമി വിമര്‍ശിക്കുന്നു. സുന്നി പ്രഭാഷകനായ റഹ്മത്തുള്ള ഖാസിമി നേരത്തെ എസ്‌വൈഎസ് ഭാരവാഹിയുമായിരുന്നു.'ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന സാധനത്തിന്റെ ചെലവിലും ഒത്താശയിലും മാത്രമാണ് കേരളത്തില്‍ വഹാബിസം പ്രചരിച്ചത്'കടുത്ത വിമര്‍ശനമാണ് ഖാസിമി ലീഗിനെതിരെ ഉയര്‍ത്തിയത്. മുക്കം ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ നടത്തിയ റംസാന്‍ പ്രഭാഷത്തിലാണ് വിമര്‍ശനം. 'ഖിലാഫത്തിന്റെ പതനം; അധികാരം കുലദ്രോഹികളിലേക്ക് എന്നായിരുന്നു' പ്രഭാഷണത്തിന്റെ വിഷയം. ഇതില്‍ വഹാബിസത്തിനെതിരെയുള്ള വിമര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് ലീഗിനെതിരേയും കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്. മുസ്ലിം ലീഗ് എംപിയായ സമദാനിക്കെതിരേയും പേരെടുത്ത് പറയാതെ ഖാസിമി വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.'ഒരു നിലക്ക് വഹാബിസത്തിന്റെ ഉത്പന്നമാണ് മുസ്ലിം ലീഗ്. മുസ്ലിം ലീഗനെക്കൊണ്ട് സമൂഹത്തിന് ഗുണമുണ്ടായോ ദോഷമുണ്ടായോ എന്നത് ചിന്തിക്കേണ്ടതാണ്. ഭാവിയില്‍ ഗുണമുണ്ടായേക്കും. ഇപ്പോള്‍ ഉണ്ടോ എന്നത് വേറെക്കാര്യമാണ്. എന്നാല്‍, ഗുണമുണ്ടാക്കിയത് വഹാബികളാണെന്നും തനിക്കെതിരെ കല്ലെറിഞ്ഞാലും കുഴപ്പമില്ല. താനത് ബോധ്യപ്പെടുത്തുമെന്നും ഖാസിമി പറയുന്നു.


Post a Comment

0 Comments