Flash News

6/recent/ticker-posts

മഅ്ദിൻ ഹജ്ജ് പഠന ക്ലാസ് : സംസ്ഥാന സർക്കാർ മുഖേനയും സ്വകാര്യ ഗ്രൂപ്പുകൾ മുഖേനയും യാത്ര പോകുന്നവർക്ക് ഇന്ന് (ചൊവ്വാഴ്ച) ക്ലാസ് നടക്കും

Views
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവർക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാൻ സർവ്വ സജ്ജമായി സ്വലാത്ത്നഗർ മഅ്ദിൻ അക്കാദമി. ഇരുപത്തിമൂന്നാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ വിവധ ജില്ലകളിൽ നിന്നും ലക്ഷദ്വീപ്, നീലഗിരി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് എത്തിച്ചേരുന്ന ആയിരക്കണക്കിന് ഹാജിമാരെ ഉൾക്കൊള്ളുന്ന വിധത്തിൽ വിശാലമായ പന്തലാണ് മഅ്ദിൻ പ്രധാന കാമ്പസിൽ ഒരുക്കിയിട്ടുള്ളത്. മഹാമാരി ഭീഷണിയിൽ നിന്നും മുക്തമായി നാഥനിലഭയം തേടാൻ വെമ്പൽ കൊള്ളുന്ന വിശ്വാസിഹൃദയങ്ങൾക്ക് ഈ അറിവൊഴുക്കിന്റെ സംഗമവേദി ഏറെ ആശ്വാസം പകരും. ഗവൺമെന്റ്, സ്വകാര്യ ഗ്രൂപ്പുകൾ മുഖേനെ യാത്രതിരിക്കുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം.
ഇത്തവണ വളരെ വിപുലമായ സൗകര്യങ്ങളാണ് ക്യാമ്പിനായി ഒരുക്കിയിട്ടുള്ളത്. വാട്ടർപ്രൂഫ് പന്തൽ, ഹാജിമാർക്കുള്ള സേവനത്തിന് പ്രത്യേക ഹെൽപ് കൗണ്ടർ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. ആയിരങ്ങൾക്ക് അലോസരങ്ങളില്ലാതെ പരിപാടിയിൽ സംബന്ധിക്കുന്നതിന് എൽ.ഇ.ഡി സ്ക്രീൻ അടക്കുമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. ഹാജിമാരുടെ സേവനത്തിനായി 501 അംഗ സ്ത്രീകൾക്കായി വനിതാ

സന്നദ്ധസേനയും കർമരംഗത്തുണ്ടാകും.

വളണ്ടിയർമാരുടെ സഹായവുമുണ്ടാകും.
കഅ്ബയുടെ ഭാഗങ്ങൾ പരിചയപ്പെടുത്തുന്നതിനായി കഅ്ബയുടെ മാതൃക തയ്യാറാക്കിയിട്ടുണ്ട്. മഖാമു ഇബ്റാഹീം, സ്വർണപ്പാത്തി, കഅ്ബയുടെ മൂലകൾ, ഹിജ്ർ ഇസ്മാഈൽ, ഹജറുൽ അസ്വദ് തുടങ്ങി കഅ്ബയുടെ വിവിധ ഭാഗങ്ങൾ മാതൃകയുടെ സാഹയത്തോടെ ഹാജിമാർക്ക്

പരിചയപ്പെടുത്തും. ഹാജിമാർക്ക് ആവശ്യമായ ക്ലോക്ക് റൂം, വാഷ്റൂമുകൾ, നിസ്കാര സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. നാസ്ത, കഞ്ഞി, ഉച്ചഭക്ഷണം. ചായ, ലഘുകടി തുടങ്ങിയ വിഭവങ്ങളൊരുക്കും. വിദൂരങ്ങളിൽ നിന്നെത്തുന്നവർക്ക് താമസ സൗകര്യമുണ്ടാവും. മിംഹാർ, ഹോസ്പൈസ് എന്നിവയുടെ നേതൃത്വത്തിൽ മെഡിക്കൽ സെന്റർ, ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനമുണ്ടാകും. ക്യാമ്പിനെത്തുന്ന മുഴുവൻ ഹാജിമാർക്കും സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും.
‘ഹജ്ജ്-ഉംറ കർമ്മം ചരിത്രം അനുഭവം എന്ന പുസ്തകം ഹജ്ജ് ഓഫർ നിരക്കിൽ ലഭ്യമാക്കും. ഹജ്ജിനുള്ള ഒരുക്കം മുതൽ യാത്രയുടെ അവസാനം വരെ തീർത്ഥാടകർക്ക് ഗൈഡായി ഉപകാരപ്പെടുന്ന വിവരങ്ങളാണ് ഉള്ളടക്കം. കർമങ്ങളും ചരിത്ര പ്രദേശങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥത്തിൽ സാധാരണക്കാർക്ക് എളുപ്പത്തിൽ മനസിലാക്കാനും ചൊല്ലാനും ഉതകുന്ന ദിക്ർ ദുആകളും ചരിത്രവിവരണവും അനുഭവ സമ്പത്തും പുസ്തകത്തെ ധന്യമാക്കുന്നു. ക്യൂർ കോഡിലൂടെ ദിക്ർ ദുആകൾ കേൾക്കാനുള്ള സംവിധാനവും പുസ്തകത്തിലുണ്ട്.
വൈകുന്നേരം പരിപാടിയിൽ നൂറുകണക്കിന് യതീംകുട്ടികൾ, സാദാത്തുക്കൾ, ഹിഫ്ള് വിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഹാജിമാർക്ക് പ്രത്യേക പ്രാർത്ഥനയും നടക്കും. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകും.

 രജിസ്ട്രേഷനും വിവരങ്ങൾക്കും:
 9633 677 722
 9645 338 343.


Post a Comment

0 Comments