Flash News

6/recent/ticker-posts

ലോഡ്ജിൽ സിനിമാ പ്രവർത്തകർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു; പ്രതി കസ്റ്റഡിയിൽ

Views


പാലക്കാട്: ലോഡ്ജിൽ സിനിമാ പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു വടകര സ്വദേശി ഷിജാബിനാണ് പരിക്കേറ്റത്. ഇയാൾ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചിതിത്സയിലാണ്.

പാലക്കാട് സിറ്റി ലോഡ്ജിൽവെച്ചായിരുന്നു സംഭവം. ഇയാളുടെ സഹപ്രവർത്തകൻ ഉത്തമനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. എന്നാൽ ഷിജാബ് സ്വയം കുത്തിപ്പരിക്കേൽപ്പിച്ചതാണെന്നാണ് ഉത്തമൻ പറയുന്നത്. ഉത്തമനെ പാലക്കാട് സൗത്ത് പോലീസാണ് കസ്റ്റഡിയിൽ എടുത്തത്.



Post a Comment

0 Comments