Flash News

6/recent/ticker-posts

നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരാകുന്നു;

Views

നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരാകുന്നു; തിയ്യതിയും വേദിയും തീരുമാനിച്ചു    
                         
നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരാകുന്നു. തിരുപ്പതി ക്ഷേത്രത്തിൽ വച്ച് ജൂൺ 9 ന് ആണ് വിവാഹം. മാലിദ്വീപിൽ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി വിവാഹവിരുന്ന് സംഘടിപ്പിക്കും. ഏഴ് വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. 2011-ൽ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ നയൻതാര തിരിച്ചു വന്നത് 2015 ൽ വിഘ്നേശ് ഒരുക്കിയ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയായിരുന്നു. വിഘ്നേശിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ ആ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിഘ്നേശിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം.
കാതുവാക്കിലെ രണ്ടു കാതൽ' എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയത്. വിഘ്നേഷ് ശിവന്റെ സംവിധാനത്തിൽ നയൻതാരയ്ക്കൊപ്പം വിജയ് സേതുപതിയും സാമന്തയും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.            



Post a Comment

0 Comments