Flash News

6/recent/ticker-posts

മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് ഇഖ്ബാൽ അഹമ്മദ് സാഹിബ് വിടവാങ്ങി

Views
മുസ്‌ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഇഖ്ബാൽ അഹമ്മദ് (82) അന്തരിച്ചു. ലക്‌നൗ ആർമി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ഉത്തർ പ്രദേശിലെ മീററ്റ് സ്വദേശിയാണ്. മീററ്റ് ജില്ലാ കോടതിയിലെ അഭിഭാഷകനായിരുന്നു. ഉത്തർ പ്രദേശ് സംസ്ഥാന മുസ്‌ലിംലീഗിന്റെ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം യു.പിയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. അഭിഭാഷകൻ എന്ന നിലയിലും പൊതുവേദികളിലെ പ്രഭാഷകൻ എന്ന നിലയിലും ഇഖ്ബാൽ അഹമ്മദ് ശോഭിച്ചു. ഭാര്യ നഫീസ് ഇഖ്ബാൽ. മക്കളായ ജാവേദ് ഇഖ്ബാൽ ഇന്ത്യൻ സേനയിലെ ബ്രിഗേഡിയറും നവേദ് ഇഖ്ബാൽ ജാമിഅഃ മില്ലിയ്യ സർവ്വകലാശാല പ്രൊഫസറുമാണ്. അഡ്വ. ആബിദ് ഇഖ്ബാൽ, അഡ്വ. ജംഷാദ് ഇഖ്ബാൽ എന്നിവരാണ് മറ്റു മക്കൾ. 

പ്രതിസന്ധികളിൽ പതറാതെ അവസാന ശ്വാസം വരെ ഹരിത പതാക മാറോട് ചേർത്താണ് ഇഖ്ബാൽ അഹമ്മദ് പ്രവർത്തിച്ചത്. ഉത്തർ പ്രദേശിൽ മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനും വളർച്ചക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റിയുടെ നിരവധി പദ്ധതികൾ നടപ്പാക്കുന്നതിന് നേതൃപരമായ പങ്ക് വഹിച്ചു. ജനകീയനായ പൊതുപ്രവർത്തകൻ എന്ന നിലയിൽ യു.പിയിലെ ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളിൽ നിരന്തരമായി ഇടപെട്ടു. നിരാശ്രയരായ നിരവധി പേരുടെ അഭയ കേന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ ഭവനം. കേരളത്തിലെ മുസ്‌ലിംലീഗ് നേതാക്കളുമായി ഇഖ്ബാൽ അഹമ്മദ് ആത്മബന്ധം പുലർത്തിയിരുന്നു.



Post a Comment

0 Comments