Flash News

6/recent/ticker-posts

മെസ്സി ജിദ്ദയിൽ; സ്വാഗതം ചെയ്ത് ടൂറിസം മന്ത്രി

Views
ജിദ്ദ- ജിദ്ദ സീസൺ ആഘോഷങ്ങളുടെ ഭാഗമായി അർജന്റീനാ ഫുട്ബോളർ ലിയണൽ മെസ്സി ജിദ്ദയിൽ എത്തി. ജിദ്ദയുടെ പൗരാണിക പാരമ്പര്യവും സമ്പുഷ്ടമായ ചരിത്രവും ആസ്വദിക്കാൻ മെസ്സിയെ സ്വാഗതം ചെയ്യുന്നതായി ദി ടൂറിസം മന്ത്രി അഹമദ് അൽ ഖതീബ് പ്രഖ്യപിച്ചു.

മെസ്സി ആദ്യമായല്ല ജിദ്ദയിൽ
ന്നതെന്നും ദർശനമായിരിക്കില്ല ഇതെന്നും അദ്ദേഹം പറഞ്ഞു. മെസ്സിയുടെ അർജൻറീന ടീം 2018 നെയ്മാറിൻറെ ബ്രസീലുമായി ജിദ്ദയിൽ സൗഹൃദ മത്സരം കളിച്ചിരുന്നു.
ക്ലബ് ഫുട്‌ബോളില്‍ നിന്നുള്ള ഇടവേളയില്‍ സൗദിയിലെത്തി അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. ചൊവ്വാഴ്ച ജിദ്ദയില്‍ എത്തിയ മെസിക്ക് സൗദിയില്‍ ഉജ്വല സ്വീകരണമാണ് ലഭിച്ചത്. 

മെസിയെ സൗദിയുടെ ബ്രാന്‍ഡ് അംബാസിഡറായി ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു. സൗദി അറേബ്യയിലേക്ക് മെസിയെ സ്വാഗതം ചെയ്യുന്നതില്‍ വളരെ സന്തോഷം. ഞങ്ങളുടെ ചെങ്കടലിലെ നിധികളേയും ജിദ്ദാ സീസണും പൗരാണിക ചരിത്രവും നിങ്ങള്‍ തിരിച്ചറിയാന്‍ പോകുന്നു എന്നത് ഞങ്ങളേയും വിസ്മയിപ്പിക്കുന്നു. സൗദിയിലേക്ക് മെസി ഇത് ആദ്യമായി വരികയല്ല. അവസാനത്തെ സന്ദര്‍ശനവുമാവില്ല ഇത്, സൗദി ടൂറിസം മന്ത്രി ട്വിറ്ററില്‍ കുറിച്ചു. 

2010ല്‍ മെസി യുണിസെഫിന്റെ അംബാസിഡറായിരുന്നു. യെമന് എതിരായ സൈനിക നടപടികളുടെ പേരില്‍ യൂണിസെഫ് വിമര്‍ശിച്ച സൗദി അറേബ്യയുടെ ബ്രാന്‍ഡ് അംബാസിഡറാവുകയാണ് മെസി ഇപ്പോള്‍ എന്ന കാര്യവും ഉയര്‍ന്ന് വരുന്നുണ്ട്





Post a Comment

0 Comments