Flash News

6/recent/ticker-posts

ബാബുവിന്റെ പരാക്രമത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഉമ്മ; കഞ്ചാവല്ല കള്ളാണ് കുടിച്ചത്; യുവാവിന്റെ മാനസിക സമ്മർദ്ദത്തിന്റെ കാരണങ്ങൾ ഇങ്ങനെ

Views


പാലക്കാട്: അലറി വിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ബാബുവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് ബാബുവിന്റെ ‘അമ്മ. ബാബു കഞ്ചാവിന് അടിമയാണെന്ന സോഷ്യല്‍മീഡിയ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ബാബുവിന്റെ മാതാവ് പറഞ്ഞു. സുഹൃത്തുക്കളുമായി ബാബുവിന് പ്രശ്‌നങ്ങളില്ല. പക്ഷെ കുറച്ച് ടെന്‍ഷനുണ്ട്. ഉറക്കം ശരിയല്ല, നേരാംവണ്ണം ഭക്ഷണവും കഴിക്കുന്നില്ല. അതുകൊണ്ടാണ് അവന്‍ പെട്ടെന്ന് ദേഷ്യപ്പെട്ടതെന്നും മാതാവ് പ്രതികരിച്ചു.

ബാബുവിന്റെ മാതാവിന്റെ വാക്കുകള്‍: ”വീഡിയോയില്‍ പറയുന്നത് പോലെ ബാബു കഞ്ചാവ് ഉപയോഗിച്ചിട്ടില്ല. അവന്‍ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ല. എന്നാല്‍ കള്ളു കുടിച്ചിട്ടുണ്ടായിരുന്നു. ഒരു സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് പോയതാണ്. അതിനുശേഷം വീട്ടിലെത്തി സഹോദരനുമായി വഴക്കുണ്ടായി. നിസാരപ്രശ്‌നത്തിനാണത്. ഈ വഴക്ക് കഴിഞ്ഞ് ബാബു അടുത്തുള്ള കരിങ്കല്‍ ക്വാറിയിലേക്കാണ് പോയത്.”

”എങ്ങാനും ആത്മഹത്യ ചെയ്യാന്‍ പോകുകയാണോയെന്ന് ഭയന്ന് ഞാന്‍ പുറകേ ചെന്നു. അവിടെയിരുന്ന കുട്ടികളോട് ബാബുവിനെ പിടിക്കാന്‍ പറഞ്ഞു. അവര് പിടിവലിയും ഉന്തുംതള്ളും നടത്തിയപ്പോഴുണ്ടായ സംഭവമാണ് ചിലര്‍ വീഡിയോയില്‍ പകര്‍ത്തിയത്. അതല്ലാതെ കഞ്ചാവ് അടിച്ച് ബഹളമുണ്ടാക്കുന്നതല്ല. സോഷ്യല്‍മീഡിയ പറയുന്നത് പോലെ കൂട്ടുകാരുമായിട്ടുള്ള പ്രശ്‌നവുമല്ല. ബാബുവിന് കുറച്ച് ടെന്‍ഷനുണ്ട്. ഉറക്കം ശരിയല്ല, നേരാംവണ്ണം ഭക്ഷണവും കഴിക്കുന്നില്ല. അതുകൊണ്ടാണ് അവന്‍ പെട്ടെന്ന് ദേഷ്യപ്പെട്ടത്.”
കഴിഞ്ഞദിവസമാണ് അലറിവിളിച്ച് തനിക്ക് മരിക്കണമെന്ന് കൂട്ടുകാരോട് പറയുന്ന ബാബുവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. ബാബു കഞ്ചാവ് ലഹരിയിലാണ് ഇത്തരത്തില്‍ പെരുമാറിയതെന്ന പ്രചരണവും സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗം നടത്തിയിരുന്നു. ഇതോടെയാണ് വിശദീകരണവുമായി കുടുംബം രംഗത്തെത്തിയത്.


Post a Comment

4 Comments

  1. 😂😂😂😂

    ReplyDelete
  2. കള്ളും കഞ്ചാവും രണ്ടും ഒരമ്മ പെറ്റ ചെകുത്താന്റെ സന്തതികളാണ് . രണ്ടീലാരാണ് കേമൻ , ആരാണ് മോശക്കാരൻ എന്നൊക്കെ രണ്ടും കൂടി ഒരുമിച്ചുപയോഗിക്കുന്നവരോട് ചോദിച്ചാൽ പോലും ഒരു ഉത്തരം കിട്ടിയെന്നു വരില്ല . കള്ളിൽ നിന്നും കഞ്ചാവിൽ നിന്നും കഴിയുന്നത്ര ദൂരം പാലിക്കുക . അകലം പാലിച്ചിട്ട് കാര്യമില്ല . ദൂരം തന്നെ പാലിക്കുക .

    ReplyDelete