Flash News

6/recent/ticker-posts

നടിയെ ആക്രമിച്ച കേസ്: അതിജീവിത മുഖ്യമന്ത്രിയെ കണ്ടു

Views തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഭാഗ്യലക്ഷ്മിക്കൊപ്പം സെക്രട്ടേറിയറ്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. പത്ത് മിനുട്ടോളം മുഖ്യമന്ത്രിയുമായി സംസാരിച്ചു. കേസന്വേഷണം സംബന്ധിച്ച ആശങ്കകൾ മുഖ്യമന്ത്രിയുമായി നടി പങ്കുവെച്ചു. അതിനിടെ, ഡിജിപി, എഡിജിപി മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. അവരിൽനിന്ന് കേസിന്റെ വിശദാംശങ്ങൾ ആരാഞ്ഞു. തുടർന്നാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പം സർക്കാർ ഉണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം.

കേസ് അട്ടിമറിച്ചെന്ന ആരോപണം ശക്തമാകുകയും നീതിതേടി അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്. നടിയുടെ പരാതി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽവരെ ചർച്ചയായിരുന്നു. സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരേ ഗുരുതര ആരോപണമുന്നയിച്ച് നടി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു.

കേസിൽ അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ എന്നനിലപാടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വീകരിച്ചിരിക്കുന്നത്. തുടരന്വേഷണത്തിൽ ഒപ്പം സർക്കാരുണ്ടാകുമെന്ന സന്ദേശം നൽകുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.



Post a Comment

0 Comments