Flash News

6/recent/ticker-posts

റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട കീഴുപറമ്പ് യുവാവ് മരണപ്പെട്ടു.

Views

കീഴുപറമ്പ്: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ അപകടത്തില്‍പെട്ട് യുവാവ് മരിച്ചു. കീഴുപറമ്പ് മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും അനൗണ്‍സറുമായ നിസാര്‍ കുറുമാടന്‍ (42) ആണ് മരിച്ചത്. പൂവത്തികണ്ടിയില്‍ ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. അരീക്കോട്ടെ പ്രാദേശിക ഫുട്ബോളുമായി ബന്ധപ്പെട്ട് അനൗണ്‍സ്മെന്റിനിടെ നമസ്കാരത്തിനായി പൂവത്തികണ്ടി പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഈ സമയം കാറിടിക്കുകയും പിന്നില്‍ വന്ന മറ്റൊരു പിക്കപ്പ് വാന്‍ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. ഉടനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെയോടെ മരിച്ചു.
പിതാവ്: പരേതനായ കുറുമാടന്‍ മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: ഷംല ചേലക്കോട്. മക്കള്‍: മുഹമ്മദ് നിഹാല്‍, മുഹമ്മദ് നിഹാദ്, ഫാത്തിമ മിന്‍ഹ. സഹോദരങ്ങള്‍: അബ്ദുല്‍ അലി, റസീന, ആബിദ. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.


Post a Comment

0 Comments