അപരിചിതമായ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഒരിക്കലും അംഗമാകാതിരിക്കുക.
ഇക്കാലത്ത് സ്മാർട്ട് ഫോൺ ഉപഭോക്താക്കളിൽ സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവർ വളരെ കുറവാണ്. സ്മാര്‍ട്ട്ഫോണുകളുടെ കടന്നുവരവോടെ കാര്യങ്ങളാകെ മാറി. 24 മണിക്കൂറില്‍, കൂടുതല്‍ സമയവും ഫേസ്ബുക്കിലും വാട്സ്ആപ്പിലും സമയം ചെലവഴിക്കുകയാണ് ഭൂരിഭാഗവും.
അപരിചിതമായ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി ഇവർ പല തട്ടിപ്പുകൾക്കും ഭീഷണികൾക്കും ഇര ആകുന്നത് ഈ അടുത്ത കാലത്ത് കൂടി വരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം ഗ്രൂപ്പുകളിൽ സൈബർ കുറ്റവാളികൾ അംഗമാവാൻ ഇടയുണ്ട്. അതുകൊണ്ട് അപരിചിതമായ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഒരിക്കലും അംഗമാകാതിരിക്കുക.
അങ്ങനെ ചെയ്താൽ നിങ്ങൾ ബ്ലാക്ക്മെയിൽ ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അപരിചിതരുമായി നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കുക.
: Kerala Police
0 Comments