Flash News

6/recent/ticker-posts

അബുദാബി സ്‌ഫോടനം: ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു

Views അബുദാബി സ്‌ഫോടനത്തില്‍ ഒരു മലയാളി കൂടി മരിച്ചു. അബുദാബി ഖാലിദിയയിലെ റസ്റ്ററന്റില്‍ പാചകവാതക സംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാളാണ് മരണപ്പെട്ടത്. കാസര്‍കോട് കാഞ്ഞങ്ങാട് കൊളവയല്‍ കാറ്റാടിയിലെ ദാമോദരന്റെ മകന്‍ ധനേഷ് (32) ആണ് മരിച്ചത്. മരണം സംബന്ധിച്ച് നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

വാതക സ്‌ഫോടനത്തില്‍ ആലപ്പുഴ വെണ്‍മണി ചാങ്ങമല സ്വദേശി ശ്രീകുമാര്‍ രാമകൃഷ്ണന്‍ നായര്‍ നേരത്തെ മരണപ്പെട്ടിരുന്നു. ധനേഷിന്റെയും ശ്രീകുമാര്‍ രാമകൃഷ്ണന്‍ നായരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ധനേഷിന്റെ മരണത്തോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഒരു പാക്കിസ്ഥാന്‍ സ്വദേശിയും നേരത്തെ മരണപ്പെട്ടിരുന്നു.




Post a Comment

0 Comments