Flash News

6/recent/ticker-posts

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു

Views
കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ മഹിന്ദയുടെ രാജിക്ക് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജി. പ്രാദേശിക മാധ്യമങ്ങളാണ് രാജിവിവരം റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി മഹിന്ദയെ പുറത്താക്കി ഇടക്കാല സർക്കാർ രൂപീകരിക്കണമെന്ന് പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയ്ക്കുമേൽ സമ്മർദം ശക്തമായിരുന്നു. എന്നാൽ, അവസാനനിമിഷം വരെ രാജിക്ക് ഒരുക്കമല്ലായിരുന്നു മഹിന്ദ. എന്നാൽ, സ്വന്തം പാർട്ടിയായ ശ്രീലങ്ക പൊതുജന പേരമുന(എസ്.എൽ.പി.പി)യിലും മഹിന്ദ മാറിനിൽക്കണമെന്ന് ആവശ്യം ശക്തമായതോടെയാണ് മാസങ്ങൾ നീണ്ട പ്രക്ഷോഭങ്ങൾക്കൊടുവിൽ താഴെയിറങ്ങാൻ അദ്ദേഹം തയാറായത്



Post a Comment

0 Comments