Flash News

6/recent/ticker-posts

ഈ ലിങ്കിൽ കാണുന്നത് നിങ്ങളാണോ...? നിങ്ങളെ പോലെയിരിക്കുന്നു.... കണ്ടപാടെ ചാടി വീഴണ്ട; പുതിയ ഹാക്കിംങിനെ കുറിച്ച് കേരള പൊലീസ്

Views

തിരുവനന്തപുരം: ഹാക്കിംഗ് വിവിധ രൂപത്തിലാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. അടുത്ത കുറച്ച് നാളായി ട്രെന്റാകുന്നത് ലിങ്കുകൾ അയക്കുകയും അതിൽ കാണുന്നത് നിങ്ങളാണോ, നിങ്ങളെ പോലെയിരിക്കുന്നു എന്നിങ്ങനെ ആശങ്കപ്പെടുത്തുന്ന മെസേജുകളും അയച്ച് ഹാക്ക് ചെയ്യുന്ന രീതിയാണ്. അമ്പരന്ന് ലിങ്കിൽ കയറുന്നതോടെ ആ വ്യക്തി ഹാക്ക് ചെയ്യപ്പെടുന്നു. ഇത്തരം ഹാക്കിംഗ് ചതിക്കുഴിയിൽ വീഴരുതെന്ന മുന്നറിയിപ്പ് നൽകുകയാണ് കേരള പൊലീസ്.

ഓർക്കുക, ഇത്തരം  ലിങ്കുകൾ തട്ടിപ്പുകാരുടെ കെണികളാണ്. കാഴ്ചയിൽ ഒറിജിനലിനെ പോലെ തോന്നിക്കുന്ന സൈറ്റുകളുടെ ലിങ്കുകൾ എസ്.എം.എസ് /ഇ മെയിൽ/മെസഞ്ചർ തുടങ്ങിയവ വഴി തട്ടിപ്പുകാർ പ്രചരിപ്പിക്കുന്നു. ഒറ്റനോട്ടത്തിൽ സംശയിക്കപ്പെടാൻ സാധ്യത ഇല്ലാത്ത ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഉപയോക്താക്കൾ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ നൽകുന്നതിലൂടെ അവ കൈവശപ്പെടുത്തി പണം തട്ടിയെടുക്കുന്നു… കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ മുന്നറിയിപ്പ് നൽകി.


Post a Comment

0 Comments