Flash News

6/recent/ticker-posts

ജപ്തി ഭീഷണി: വയനാട് മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തൂങ്ങിമരിച്ചു

Views


വയനാട് : പുൽപ്പള്ളിയിൽ അഭിഭാഷകൻ ആത്മഹത്യ ചെയ്ത നിലയിൽ. ഇരുളം മുണ്ടാട്ട് ചുണ്ടയിൽ എംവി ടോമിയാണ് തൂങ്ങിമരിച്ചത്. മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു ഇദ്ദേഹം. കോടതി ഉത്തരവ് പ്രകാരം വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥർ ടോമിയുടെ വീട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ 

പുൽപ്പള്ളിയിലെ സ്വകാര്യ ബാങ്കിൽ നിന്ന് പത്ത് വർഷം മുമ്പ് 12 ലക്ഷം രൂപ ടോമി വായ്പ എടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വായ്പ തിരിച്ചടക്കാനായില്ല. പലിശയും പിഴപ്പലിശയും അടക്കം ഏകദേശം മുപ്പത് ലക്ഷം രൂപ തിരിച്ചടക്കാനുണ്ടായിരുന്നു. 

ജപ്തിക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ നാട്ടുകാർ ഇടപെട്ട് നാല് ലക്ഷത്തോളം രൂപ അടച്ചിരുന്നു. ബാക്കി തുക പത്ത് ദിവസത്തിനകം അടയ്ക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ടോമി തൂങ്ങിമരിച്ചത്.



Post a Comment

0 Comments