Flash News

6/recent/ticker-posts

പൊന്നാനിയിൽ മാരകായുധങ്ങളുമായി ഭാര്യയെ ആക്രമിക്കാനെത്തിയ ഭർത്താവ് പിടിയിൽ

Views
പൊന്നാനി : മലപ്പുറം പൊന്നാനിയിൽ മാരകായുധങ്ങളുമായി ഭാര്യയെ ആക്രമിക്കാനെത്തിയ ഭർത്താവ് പിടിയിയിൽ.

കെ.എസ്‌.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിനു സമീപം താമസിക്കുന്ന സ്രാങ്കിന്റെ ഷബീറലി (41) യെയാണ്‌ പൊന്നാനി സി.ഐ വിനോദ്‌ വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം പിടികൂടിയത്‌.

ഒന്നര വർഷമായി ഇയാളും ഭാര്യയും വേർപിരിഞ്ഞു കഴിയുകയായിരുന്നു. കഴിഞ്ഞദിവസം രാവിലെ ആറോടെ ഭാര്യ താമസിക്കുന്ന പള്ളപ്രത്തുള്ള വീട്ടിൽ ഇരുമ്പുപൈപ്പുമായി എത്തിയ ഇയാൾ ഭാര്യയെ ആക്രമിക്കുകയായിരുന്നു.തുടർന്ന് അടുക്കളവശത്തെ വാതിലിലൂടെ ഭാര്യ പുറത്തേക്ക്‌ ഓടി രക്ഷപ്പെട്ടു.

വിവരമറിഞ്ഞ പോലീസ്‌ സ്ഥലത്തെത്തിയെങ്കിലും ഇയാള്‍ പിടികൊടുക്കാതെ രക്ഷപ്പെട്ടു. സമീപത്തെ ബാറില്‍ മദ്യപിക്കാനെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതോടെ പോലീസ്‌ ബാറിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.


Post a Comment

0 Comments