Flash News

6/recent/ticker-posts

ഇന്നു മുതൽ മൂന്നു ദിവസം കുട്ടികള്‍ക്ക് വാക്‌സിൻ വിതരണം : സ്‌കൂള്‍ തുറക്കുന്ന സാഹചര്യംകൂടി മുന്നില്‍കണ്ട് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം.

Views
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കുട്ടികള്‍ക്കു പ്രത്യേക വാക്‌സിൻ യജ്ഞം സംഘടിപ്പിക്കുന്നു. സ്‌കൂള്‍ തുറക്കുന്ന സാഹചര്യംകൂടി മുന്നില്‍കണ്ട് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. സ്‌കൂളുകളുമായും റെസിഡന്‍റ്സ് അസോസിയേഷനുകളുമായും സന്നദ്ധ പ്രവര്‍ത്തകരുമായും സഹകരിച്ചാണ് വാക്സിൻ വിതരണം. പ്രധാന ആശുപത്രികളില്‍ ഈ ദിവസങ്ങളില്‍ കുത്തുവെപ്പുണ്ടാകും. കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്‌തോ നേരിട്ട് വാക്‌സിനേഷൻ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്‌തോ സ്വീകരിക്കാം. സ്‌കൂള്‍ ഐഡി കാര്‍ഡോ ആധാറോ കൈയിൽ കരുതണം. 15 മുതല്‍ 17 വരെ പ്രായമുള്ള 81 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 52 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

കോവിഡ് കേസുകളില്‍ ജിനോമിക് പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലകള്‍ കൃത്യമായി അവലോകനം നടത്തണം. വാനര വസൂരിക്കെതിരെ (മങ്കി പോക്‌സ്) ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.




Post a Comment

0 Comments