Flash News

6/recent/ticker-posts

പ്രവാസി യുവാവ് അബ്ദുല്‍ ജലീല്‍ കൊലക്കേസില്‍ മുഖ്യപ്രതി യഹിയ പോലീസ് കസ്റ്റഡിയില്‍.

Views പെരിന്തല്‍മണ്ണയില്‍ പ്രവാസി യുവാവ് അബ്ദുല്‍ ജലീല്‍ കൊലക്കേസില്‍ മുഖ്യപ്രതി യഹിയ പോലീസ് കസ്റ്റഡിയില്‍.
തിങ്കളാഴ്ചയാണ് യഹിയ പോലീസ് പിടിയില്‍ ആയത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. സ്വര്‍ണക്കടത്ത് സംബന്ധിച്ച പ്രശ്നങ്ങളാണ് ജലീലിനെ തട്ടിക്കൊണ്ടു പോകുന്നതിലേക്കും പിന്നീട് മര്‍ദിച്ചു കൊല്ലുന്നതിലേക്കും വഴിവെച്ചത്.

നാല് ദിവസം നീണ്ട മര്‍ദ്ദനത്തെ തുടര്‍ന്ന് മൃതപ്രായനായ ജലീലിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം യഹിയ ഒളിവില്‍ പോകുകയായിരുന്നു. യഹിയയെ ഒളിവില്‍ പോകാന്‍ സഹായിക്കുകയും സൗകര്യങ്ങള്‍ നല്‍കുകയും ചെയ്ത മൂന്നു പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇത് വരെ എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിക്കഴിഞ്ഞു.

സ്വര്‍ണത്തിന്‍്റെ കാരിയര്‍ ആയിരുന്നു ജലീല്‍. ജിദ്ദയില്‍ നിന്നും കൊടുത്തുവിട്ട സ്വര്‍ണം പക്ഷേ യഹിയക്കും സംഘത്തിനും കിട്ടിയില്ല. ഇതിന് വേണ്ടിയായിരുന്നു ജലീലിനെ യഹിയയും സംഘവും മര്‍ദ്ദിച്ച്‌ കൊന്നത്.

കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പുത്തന്‍പീടികയില്‍ നബീല്‍ (34), പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍ (40), അങ്ങാടിപ്പുറം സ്വദേശി പിലാക്കല്‍ അജ്മല്‍ എന്ന റോഷന്‍ (23) എന്നിവരെയാണ് യഹിയക്ക് ഒളിവില്‍ പോകാന്‍ സഹായം നല്‍കിയതിന് പോലീസ് അറസ്റ്റ് ചെയ്തത്.


Post a Comment

0 Comments