Flash News

6/recent/ticker-posts

ശ്രീലങ്കയില്‍ ആഭ്യന്തരകലാപം രൂക്ഷം; ജനക്കൂട്ടം  എംപിയെ തല്ലിക്കൊന്നു; പൊലീസ് വെടിവയ്പ്

Views
ശ്രീലങ്കയില്‍ ആഭ്യന്തരകലാപത്തിൽ ഭരണകക്ഷി എംപിയെ ജനക്കൂട്ടം തല്ലിക്കൊന്നു. അമരകീര്‍ത്തി അത്തുകോറളയാണ് കൊല്ലപ്പെട്ടത്. മന്ത്രിമന്ദിരങ്ങളും മേയറുടെ വീടും അഗ്നിക്കിരയാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിെയ തുടര്‍ന്നുള്ള ജനകീയ രോഷത്തെത്തുടര്‍ന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചിരുന്നു. ഒന്നരമാസമായി തുടരുന്ന ജനകീയ പ്രക്ഷോഭത്തെ സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമിച്ചതോടെയാണ് രാജി. രാവിലെ ഔദ്യോഗിക വസതിയില്‍ അനുയായികളെ അഭിസംബോധന ചെയ്തതിനു പിന്നാലെ കൊളംബോയില്‍ വന്‍ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. പ്രസിഡന്റ് പ്രഖ്യാചിച്ച അനിശ്ചിതകാല കര്‍ഫ്യു തുടരുകയാണ്.തമിഴ് പുലികളുമായി പതിറ്റാണ്ടുകള്‍ നീണ്ട ആഭ്യന്തര യുദ്ധത്തിനു വിരാമിട്ട ,ആധുനിക ശ്രീലങ്കയിലെ ഏറ്റവും കരുത്തനായ രാഷ്ട്രീയനേതാവ് മഹിന്ദ രജപക്സെ ഒടുവില്‍ ജനങ്ങളാല്‍ വെറുക്കപ്പെട്ടു സ്ഥാനമൊഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനക്ഷാമമവും പവര്‍കട്ടും രൂക്ഷമായതോടെ ഒന്നരമാസം മുന്‍പാണ് ജനം തെരുവിലിറങ്ങിയത്. ഒകുപ്പൈ ഗലേഫെയ്സെന്ന പേരില്‍ പാര്‍ലമെന്റിനും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കുമിടയില്‍ രാപകല്‍ സമരവും തുടങ്ങി. ശനിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോെട അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും രജപക്സെ കുടുംബത്തെ കൈവിട്ടു. രാജിവയ്ക്കാന്‍ പ്രധാനമന്ത്രിക്കുമേല്‍ സമ്മര്‍ദ്ദമേറി. അവസാന അടവായി, അനുയായികളെ ഇറക്കി മഹിന്ദ തുടങ്ങിയ ബദല്‍ സമരമാണ് അക്രമത്തിലെത്തിയത്. രാവിലെ അനുയായികളുമായി പ്രധാനമന്ത്രി സംസാരിച്ചിരുന്നു. പിന്നാലെ സര്‍ക്കാര്‍ അനുകൂലികള്‍ ജനകീയ പ്രക്ഷോഭകരെ ആക്രമിച്ചു. വിവരമറിഞ്ഞെത്തിയ പ്രതിപക്ഷ നേതാവ് സജിത്ത് പ്രോമദാസയെ അടിച്ചോടിച്ചു. സംഘര്‍ഷം വ്യാപിച്ചതോടെ ഉച്ചയോടെ കൊളംബോയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ഇതോടെ രാജ്യത്താകെ കര്‍ഫ്യു പ്രഖ്യാപിച്ചു. സംഘര്‍ഷത്തില്‍ 76 പേര്‍ക്കു പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്.അമേരിക്കന്‍ അംബാസിഡര്‍ സംഘര്‍ഷത്തെ കുറ്റപ്പെടുത്തിയതോടെയാണു പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചത്. പിറകെ ആരോഗ്യ, തൊഴില്‍ മന്ത്രിമാരും രാജിവച്ചു. അതേ സമയം പ്രസിഡന്റ് ഗോട്ടബയ രജപക്സെ രാജിവയ്ക്കുന്നതു വരെ സമരം തുടരുമെന്നാണു ജനകീയ പ്രക്ഷോഭകരുടെ നിലപാട്. മഹിന്ദയെ മാറ്റി ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാമെന്ന് നേരത്തെ പ്രസിഡന്റ് ഗോട്ടബയ രജപക്സെ വാഗ്ദാനം ചെയ്തിരുന്നെങ്കിലും പ്രതിപക്ഷവും ജനകീയ പ്രക്ഷോഭകരും തള്ളികളഞ്ഞിരുന്നു.



Post a Comment

0 Comments