Flash News

6/recent/ticker-posts

എലിയെ തുരത്താൻ ഇനി എലിക്കെണി വേണ്ട...!

Views

എലി ശല്യം തീരാ തലവേദന തന്നെയാണ്. എലിപ്പനിയാണെങ്കിൽ പടർന്ന് പിടിച്ച് മരണ നിരക്ക് കൂടുന്നു. ഇതൊക്കെയറിഞ്ഞ് കെണി വെച്ചാലോ ..... കെണിവെച്ചവരേക്കാൾ ബുദ്ധി എലിക്ക്...!

സകല പ്ലാസ്റ്റിക് ബോട്ടിലുകളും പാത്രങ്ങളും തുരന്ന് ഓട്ടയാക്കാനും വസ്ത്രങ്ങൾ മീൻ പിടിക്കാൻ പാകത്തിൽ വല പോലെ വെട്ടിത്തരാനും എലികൾ സമർത്ഥരാണ്. ഇവരെ കണ്ടം വഴി ഓടിക്കാൻ ഒരു ചെറിയ സൂത്രമുണ്ട്...

രണ്ട് വെളുത്തുള്ളി ചതച്ചത് (എലിക്ക് ബിരിയാണി വെക്കാനല്ലല്ലോ.., തൊലി കളയേണ്ട),
 കുറച്ച് ഗ്രാമ്പു (രണ്ട് ഗ്ലാസ് വെള്ളത്തിന് കാൽ ഗ്ലാസെങ്കിലും എടുക്കണം).
ശേഷം രണ്ട് ഗ്ലാസ് വെള്ളത്തിൽ ഇവ രണ്ടും നന്നായി തിളപ്പിക്കുക.
നല്ലപോലെ തിളച്ച ശേഷം ഇത് ചൂടാറാൻ വെക്കാം.

ഇനി ഒരു ചേരുവ കൂടിയുണ്ട്. പിന്നീട് ഈ മിശ്രിതം അരിച്ചെടുക്കാം. ഒരു ബോട്ടിലിലേക്ക് നാല് പാരസറ്റമോൾ ഗുളിക ഇട്ട ശേഷം അതിലേക്ക് ഈ വെള്ളം ഒഴിച്ച് വെക്കാം. (ഗുളിക തന്നെ അലിഞ്ഞ് പോകും. പൊടിക്കേണ്ടതില്ല).

രാത്രി കിടക്കും മുമ്പ് എലി വരാൻ സാധ്യയുള്ള സ്ഥലങ്ങളിലെല്ലാം മരുന്ന് സ്‌പ്രേ ചെയ്യാം... രണ്ടോ മൂന്നോ ദിവസം ഇങ്ങനെ ചെയ്താൽ പിന്നെ എലിയെ സ്വപ്നം കാണാൻ പോലും കഴിയില്ല.




Post a Comment

0 Comments