Flash News

6/recent/ticker-posts

'അറബിക്ക് കുത്ത്' ലിറിക്കൽ വീഡിയോക്ക് പിന്നാലെ ഹിറ്റായി വീഡിയോ ഗാനവും..

Views
വിജയ് നായകനായെത്തിയ 'ബീസ്റ്റ് ചിത്രത്തിലെ ആഘോഷമാക്കിയ അറബിക് കുത്ത് വീഡിയോ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു.

'ഹലമിത്തി ഹബീബോ..' എന്നു തുടങ്ങുന്ന പാട്ടിന് കോടിക്കണക്കിന് ആരാധകരാണുള്ളത്. പാട്ടിന്റെ റീൽസും നൃത്തവും വൈറലായിരുന്നു. ഇന്ത്യ ഒട്ടാകെ ആരാധകരുള്ള ഗാനത്തിന്റെ വീഡിയോ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ നാല് മില്യണിലധികം പ്രേക്ഷകരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലും, സൺ നെക്സ്റ്റ് ഒടിടി


പ്ലാറ്റ്ഫോമുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നുള്ള വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. മെയ് 11ന് ആണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുക. റോ ഉദ്യോഗസ്ഥാനായിട്ട് ആണ് വിജയ് അഭിനയിച്ചിരിക്കുന്നത്. 'വീര രാഘവൻ എന്നാണ് വിജയുടെ കഥാപാത്രത്തിന്റെ പേര്.

ചെന്നൈ നഗരത്തിലെ മാളിലേക്ക് തീവ്രവാദികൾ കയറുകയും അവിടെയുള്ള ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. ഈ സമയം മാളിൽ റോ ഏജന്റ് ആയ നായകനുണ്ട്. പിന്നീട് തീവ്രവാദികളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള നായകന്റെ ശ്രമങ്ങളാണ് സിനിമ പറയുന്നത്. ഡോക്ടറിന് ശേഷം സംവിധാനം ചെയ്ത ചിത്രത്തിൽ പൂജ ഹെഗ്ഡെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളി സാന്നിദ്ധ്യമായി ചിത്രത്തിൽ ഷൈ ൻ ടോം .അപർണ്ണ ദാസും സിനിമയിലുണ്ട്. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചത്.


Post a Comment

0 Comments