തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെ റിയാദിൽ ഇറങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ്സ് ഐ എക്സ് 1321 വിമാനമാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. വിമാനം റിയാദിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ ശബ്ദം കേട്ടതായി യാത്രക്കാർ പറഞ്ഞു. തൊട്ടുടൻ തന്നെ മറ്റൊരു വൻ ശബ്ദം കൂടി ഉണ്ടായതായും യാത്രക്കാർ വെളിപ്പെടുത്തി. പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ച് പൈലറ്റ് യാത്രക്കാരെ അറിയിച്ചു. ഇടത് ഭാഗത്തെ ടയറാണ് ഇതേ തുടർന്ന് വിമാനം റൺവെയിൽ തന്നെ നിർത്തിയിട്ടിരിക്കുകയാണ്.
സംഭവത്തെ തുടർന്ന് റിയാദിൽ നിന്ന് കോഴിക്കോട് പോകേണ്ട ഇതേ വിമാനത്തിലെ യാത്ര നീണ്ടേക്കും. രാത്രി 11:45 നാണ് റിയാദിൽ നിന്ന് ഇതേ വിമാനം കോഴിക്കോട് വിമാനത്താവളത്തിലേക്ക് മടങ്ങുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മടക്കയാത്ര ഉടൻ ഉണ്ടാകില്ല. അതേസമയം, ഇത് സംബന്ധമായ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
0 Comments