Flash News

6/recent/ticker-posts

വലിയോറ, വേങ്ങര, ഹിറാ നഗർ ജമാഅത്തെ ഇസ്‌ലാമി യൂണിറ്റുകൾ മലർവാടി ബാലോത്സവം സംഘടിപ്പിച്ചു.

Views

വലിയോറ, വേങ്ങര, ഹിറാ നഗർ ജമാഅത്തെ ഇസ്‌ലാമി യൂണിറ്റുകൾ സംയുക്തമായി നടത്തിയ മലർവാടി ബാലോത്സവം വൈവിധ്യമായ കലാ പ്രകടനങ്ങൾ കൊണ്ട് വർണാഭമായി.
ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന നൂറോളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കെടുത്ത പരിപാടിയിൽ, ചിത്രം വര, ഗാനാലാപനം, കഥ പറച്ചിൽ, കസേര കളി, പ്ലേറ്റും ബാളും കളി എന്നിവ കൊണ്ട് വരർണാഭമായി. 


ഉച്ചക്ക് ശേഷം 3 മണിക്ക് നാസർ കൊന്നോല പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. കൺവീനർ മീരാൻ പി പി അധ്യക്ഷത വഹിച്ചു.

അലവി എം പി, നിസാർ പിലാക്കൽ, ഡോക്ടർ ബുഷ്‌റ, സുബൈദ എം പി, അബ്ദുൾ റസാക്ക് എം പി, എ കെ സിദ്ധീഖ്, യൂനുസ് പാറമ്മൽ, നസ്രിൻ എം പി എന്നിവർ നേതൃത്വം നൽകി. മീരാൻ പി പി നടത്തിയ മായജാല പ്രകടനം കുഞ്ഞുങ്ങൾക്ക് വിസ്മയമായി.
മത്സര വിജയികൾ ഉൾപ്പെടെ ബാലോൽസവത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും സമ്മാനവും  മിഠായി വിതരണവും നടന്നു. ഡോക്ടർ ഗദ്ധാഫി, പി എം എ റസാക്ക്, അസീസ് എം പി, റസാക്ക് കെ കെ,
ഡോക്ടർ ബുഷ്‌റ, ഹംസ എം പി, അലവി എം പി, ഇസ്മായിൽ പി സി എന്നിവർ സമ്മാന ദാനം നിർവഹിച്ചു.


Post a Comment

0 Comments