Flash News

6/recent/ticker-posts

പഴത്തൊലിക്കുണ്ട് പലതരം ഗുണങ്ങൾ

Views
പഴം കഴിച്ചു കഴിഞ്ഞ് അതിന്റെ തൊലി വെറുതെ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. എന്നാലിനി തൊലി വെറുതെ കളയാന്‍ വരട്ടെ, തൊലി കൊണ്ടും നിരവധി
 ഉപയോഗങ്ങളുണ്ട്.
പഴത്തെക്കാളധികം ഗുണങ്ങള്‍ പഴത്തൊലിയിലുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പഴത്തൊലിയുടെ ചില ഉപയോഗങ്ങള്‍ ഇങ്ങനെയാണ്.
പഴത്തൊലിയുടെ ഉള്‍ക്കാബ് ദിവസവും പല്ലില്‍ ഉരക്കുന്നത് പല്ലിന് കൂടുതല്‍ വെണ്മ നല്‍കുന്നു. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം എന്നിവയുടെ സാന്നിദ്ധ്യമാണ് പല്ല് വെളുക്കാന്‍ സഹായിക്കുന്നത്. ഷൂ പോളിഷായി ഉപയോഗിക്കാം. തൊലിയുടെ ഉള്‍ഭാഗം ഷൂസില്‍ ഉരസിയതിനു ശേഷം വൃത്തിയുള്ള തുണി വച്ച്‌ തുടച്ചെടുക്കുക. നിങ്ങളുടെ ഷൂസ് മുബത്തേതിലും അധികം തിളങ്ങും.

തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചില്‍ മാറ്റാന്‍ നല്ലതാണ്. ചെറു പ്രാണികള്‍ കടിച്ചാല്‍ ആ ഭാഗത്തുണ്ടാകുന്ന ചൊറിച്ചിലും വേദനയും അകറ്റാന്‍ ആ ഭാഗത്ത് പഴത്തൊലി വെച്ചാല്‍ മതി. ചെടികള്‍ക്ക് നല്ലൊരു വളമാണിത്. പഴത്തൊലി ചെടിയുടെ വളര്‍ച്ചയെ ദ്രുതഗതിയിലാക്കുന്നു. സ്മൂത്തി ഉണ്ടാക്കാനും ഉണക്കി ഉപ്പേരി പോലെ വറുത്തെടുക്കുവാനും നല്ലതാണ്.


Post a Comment

0 Comments