Flash News

6/recent/ticker-posts

മദ്യകുപ്പികളുമായി പോയ ലോറി മറിഞ്ഞു: കുപ്പികൾ കൈക്കലാക്കാൻ തിക്കും തിരക്കും

Views
മദ്യകുപ്പികളുമായി പോയ ലോറി മറിഞ്ഞു: കുപ്പികൾ കൈക്കലാക്കാൻ തിക്കും തിരക്കും


മധുര: തമിഴ്നാടിൽ മദ്യം നിറച്ച കുപ്പികളുമായെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തൃശൂർ മണലൂരിലെ ഗോഡൗൺ നിന്ന് മദ്യവുമായി പോയ ലോറിയാണ് മധുരയിലെ വിരഗനൂരിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. 10 ലക്ഷത്തിന്റെ മദ്യമായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്.


ലോറി മറിഞ്ഞ് മദ്യക്കുപ്പി നിറച്ച കാർഡ് ബോർഡ് പെട്ടി റോഡിൽ ചിതറിയതോടെ അതുവഴി എത്തിയവർ മദ്യക്കുപ്പികൾ കൈക്കലാക്കാൻ തിക്കും തിരക്കുമായി. ഇതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. പൊട്ടാത്ത മദ്യക്കുപ്പികളുമായി യാത്രക്കാർ പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളും ഏറ്റെടുത്തു.


Post a Comment

0 Comments