പ്രശസ്ത ആര്‍കിടെക്റ്റ് ലാറിബേക്കര്‍ രൂപകല്‍പ്പന ചെയ്ത മലപ്പുറം കുന്നുമ്മലിലെ ടൗണ്‍ഹാള്‍ പൊളിച്ചു നീക്കാനൊരുങ്ങി നഗരസഭ.
പകരം കണ്‍വെന്‍ഷന്‍ സെന്ററും മൂന്ന് നിലയിലധികം വരുന്ന ഷോപ്പിംഗ് കോംപ്ലക്സും നിര്‍മ്മിക്കും. വിശാലമായ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ് സംവിധാനവുമുണ്ടാവും. ഇതോടൊപ്പം നഗരസഭയ്ക്ക് സമീപത്തെ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുമാറ്റി ഇവിടെ പുതിയ ടൗണ്‍ഹാള്‍ നിര്‍മ്മിക്കും. ബസ് സ്റ്റാന്‍ഡ് കൂടുതല്‍ സൗകര്യത്തോടെ വലിയവരമ്ബ് ബൈപാസിന് സമീപത്തേക്ക് മാറ്റും. ഇവിടെയും ഷോപ്പിംഗ് കോപ്ലക്സ് നിര്‍മ്മിക്കും.150 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസാണ് പദ്ധതിയുടെ സാദ്ധ്യതാ പഠനം നടത്തുന്നത്.
ടൗണ്‍ഹാള്‍ നഷ്ടത്തിൽ
നിലവിലെ ടൗണ്‍ഹാളില്‍ 1,500 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഹാളിലെ വെളിച്ചക്കുറവ്, വയറിംഗ് സംവിധാനത്തിലെ പാളിച്ച, മതിയായ പാര്‍ക്കിംഗ്, അടുക്കള സംവിധാനങ്ങളുടെ കുറവ് എന്നിവ മൂലം ടൗണ്‍ഹാളില്‍ പരിപാടികള്‍ ബുക്ക് ചെയ്യുന്നവരുടെ എണ്ണം കുറയുന്നെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. കല്ല്യാണ പാര്‍ട്ടികള്‍ പോലും ടൗണ്‍ഹാളിനെ കൈവിട്ട് സ്വകാര്യ ഹാളുകള്‍ തേടി പോകുകയാണ്. തനത് ഫണ്ട് കണ്ടെത്തണമെങ്കില്‍ പുതിയ കാലത്തിന് അനുസരിച്ചുള്ള കെട്ടിടങ്ങള്‍ കൂടി വേണമെന്നുള്ളത് കൊണ്ടാണ് പൊളിച്ചു മാറ്റാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു.
*ബസ് സ്റ്റാന്‍ഡ് കൂടുതല്‍ സൗകര്യങ്ങളിലേക്ക്*
കോട്ടപ്പടിയില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ‌് ഉണ്ടെങ്കിലും മിക്കപ്പോഴും ബസുകള്‍ ഇവിടെ കയറാറില്ല. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സംവിധാനങ്ങളുമില്ല. മലപ്പുറം നഗരത്തിലൂടെ മഞ്ചേരിയിലേക്കും പാലക്കാട്ടേക്കും പോവുന്ന ബസുകള്‍ പോലും കോട്ടപ്പടിയിലെ സ്റ്റാന്‍ഡില്‍ കയറാറില്ല. സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ എത്താത്തതിനാല്‍ ഇവിടേക്കുള്ള യാത്രാ സമയം പാഴാക്കലാണെന്ന നിലപാടാണ് ബസ് ജീവനക്കാര്‍ക്ക്. വലിയവരമ്ബില്‍ കൂടുതല്‍ സൗകര്യത്തോടെ സ്റ്റാന്‍ഡ് ഒരുക്കുമ്ബോള്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസുകളടക്കം ഇവിടെ എത്തുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.
0 Comments