1000 പേരെ ഉൾപ്പെടുത്തി കൊണ്ടുള്ള ഗ്രൂപ്പ് തുടങ്ങാനും ചിത്രങ്ങളും വീഡിയോകളും വേഗത്തിൽ അയക്കാനും ആശയവിനിമയം നടത്താനും സാധിക്കുന്ന തരത്തിലാണ് ആപ്പ് തയ്യാറാക്കിയിട്ടുളളത്. നിത്യ ജീവിതത്തിൽ നടക്കുന്ന പല കാര്യങ്ങളും വേഗത്തിൽ ചെയ്യാൻ സഹായിക്കുന്ന ഒരു ആപ്ലിക്കേഷൻ കൂടിയാണ് തവാസൽ ആപ്.
ഈ ആപ്ലിക്കേഷൻ്റെ ഏറ്റവും വലിയ പ്രത്യേകത വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 7 മിനി ആപ്ലിക്കേഷനുകൾ ഉള്ളതാണ്. ഉപഭോക്താക്കളുടെ പ്രൊഫൈൽ സുരക്ഷിതമാക്കുന്നത് ക്യുആർ കോഡിലൂടെയാണ്. ഏത് ഭാഷയിൽ വേണമെങ്കിലും ചാറ്റ് ചെയ്യാൻ കഴിയും. കൂടുതൽ സുരക്ഷിതമാക്കാൻ ഉപഭോക്താക്കൾക്ക് പാസ് വേർഡ് ക്രിയേറ്റ് ചെയ്യാനും കഴിയും. ബിബിസി, സിഎൻഎൻ തുടങ്ങിയ വാർത്ത ചാനലുകളിലെ വാർത്തകൾ ഷെയർ ചെയ്യാനും ക്രിക്കറ്റ്, ഫുൾബോൾ എന്നീ മത്സരങ്ങൾ കാണാനുമുള്ള സൗകര്യം ഉണ്ട്. .
ഈആപ്ലിക്കേഷനിലൂടെ പണമിടപാടുകൾ നടത്താനും നാട്ടിലേക്ക് പണം അയക്കാനും ഇതിലൂടെ അയക്കാൻ കഴിയും. കൂടാതെ ബുക്കിംഗ് സംവിധാനവും ആപ്ലിക്കേഷൻ വഴി ഒരുക്കിയിട്ടുണ്ട്. ആപ്സ്റ്റോർ, പ്ലേസ്റ്റോർ വഴി തവാസൽ സൂപ്പർ ആപ് ഡൗൺലോഡ് ചെയ്യാം.
വിവിധ സേവനങ്ങള്‍ക്കുമുള്ള പണമടയ്ക്കല്‍, ലോകത്ത് എവിടെയുമുള്ള ബന്ധുക്കള്‍ക്ക് പണമയയ്ക്കല്‍ തുടങ്ങി സാമ്പത്തിക ഇടപാടുകള്‍ക്കായി ഫിനാന്‍ഷ്യല്‍ സര്‍വീസ് മിനി ആപ്പുമുണ്ട്
ബുക്കിങ് മിനി ആപ്പില്‍ വിവിധ റസ്റ്ററന്റുകളില്‍ സീറ്റോ ഭക്ഷണമോ ബുക്ക് ചെയ്യുന്നത് മുതല്‍ വെയിറ്റര്‍ക്ക് ടിപ്പ് നല്‍കാനുള്ള സൗകര്യംവരെ ആപ്പിലുണ്ട്. ആപ്‌സ്റ്റോര്‍, പ്ലേസ്റ്റോര്‍ (app store, playstore) എന്നിവയില്‍നിന്ന് തവാസല്‍ സൂപ്പര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാം. നിത്യജീവിതവുമായി ബന്ധപ്പെട്ട സേവങ്ങളെല്ലാം ലഭ്യമാകുന്ന രീതിയിലാണ് ആപ് ഒരുക്കിയിരിക്കുന്നത്.
0 Comments