Flash News

6/recent/ticker-posts

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് (BPL) മാറ്റാം; ഓൺലൈൻ അപേക്ഷ ജൂൺ 30 വരെ.

Views

✅ _എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻകാർഡിൽ ലിങ്ക് ചെയ്തവരുടെ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളു._

✅ അക്ഷയ കേന്ദ്രങ്ങൾ വഴിയോ മറ്റോ  റേഷൻ കാർഡ് അംഗത്തെ  ആധാറുമായി ലിങ്ക് ചെയ്യാം.

 ഈ അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല;

_1. കാർഡിലെ  ഏതെങ്കിലും അംഗം:-_
   _a.സർക്കാർ/പൊതുമേഖല ജീവനക്കാരൻ_
   _b. ആദായ നികുതി ദായകൻ_
   _c. സർവീസ് പെൻഷണർ_
   _d. 1000+ ചതുരശ്ര അടി വീട് ഉടമ_
   _e. നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ_
   _f. പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc)_

_2. കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി_
   _a. ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)_
   _b. 25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപ്പെടെ)_

 താഴെ പറയുന്ന വിഭാഗങ്ങൾ മാർക്ക് അടിസ്ഥാനമില്ലാതെ മുൻഗണനക്ക് അർഹർ ആണ്;

   _a. ആശ്രയ പദ്ധതി_
   _b. ആദിവാസി_
   _c. കാൻസർ, ഡയാലിസിസ്, അവയവമാറ്റം, HIV, വികലാംഗർ, ഓട്ടിസം, ലെപ്രസി ,100% തളർച്ച രോഗികൾ_

   _d. നിരാലംബയായ സ്ത്രീ (വിധവ,അവിവാഹിത,ഡൈവോർസ്)കുടുംബനാഥ ആണെങ്കിൽ (പ്രായപൂർത്തിയായ പുരുഷൻമാർ കാർഡിൽ പാടില്ല)

ഇവ കഴിഞ്ഞ് മാർക്ക് അടിസ്ഥാനത്തിൽ മുൻഗണന അനുവദിക്കും.. മാർക്ക് ഘടകങ്ങൾ;

1. 2009 ലെ BPL സർവേ പട്ടിക അംഗം/ BPL കാർഡിന് അർഹനാണ് എന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം
2. ഹൃദ്രോഗം
3. മുതിർന്ന പൗരൻമാർ
4. തൊഴിൽ  
5 .പട്ടികജാതി
6. വീട് /സ്ഥലം ഇല്ലാത്തവർ
7. വീടിൻ്റെ അവസ്ഥ
8. സർക്കാർ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, lAY, LIFE തുടങ്ങിയവ:)
9. വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്

 അവശത ഘടകങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ/ രേഖകൾ അപേക്ഷക്ക് ഒപ്പം സമർപ്പിക്കേണ്ടതാണ്.

BPL അപേക്ഷ നൽകാൻ അക്ഷയ കേന്ദ്രത്തിൽ എത്തുന്ന അപേക്ഷകർ താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ കയ്യിൽ കരുതേണ്ടതാണ്.


 1. ആശ്രയ വിഭാഗം: _ഗ്രാമപ്പഞ്ചായത്ത് CDS ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം_

 2. ഗുരുതര മാരക രോഗങ്ങൾ (ഡയാലിസിസ് ഉൾപ്പെടെ) :
_ചികിത്സാ രേഖകളുടെ പകർപ്പുകൾ_

 3. പട്ടിക ജാതി /വർഗ്ഗം :
 _തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്_

 4. വിധവ ഗൃഹനാഥയാണെങ്കിൽ :
_വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് ,നിലവിലെ പെൻഷൻ രേഖകൾ etc._

 5. വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തവർ :

_വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത, ഭവന രഹിത സർട്ടിഫിക്കറ്റ്_

 6. ബി.പി.എൽ. പട്ടികയിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ :

_ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ നൽകുന്ന സാക്ഷ്യപത്രം_

 7. ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ :

_വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം_

 അവസാന തീയതി : 2022 ജൂൺ 30



Post a Comment

0 Comments