Flash News

6/recent/ticker-posts

മലപ്പുറത്ത് ഓട്ടോയില്‍ സ്‌ഫോടനം; മൂന്ന് മരണം

Views
മലപ്പുറം: മലപ്പുറം പാണ്ടിക്കാട്ട് ഒരു കുടുംബത്തിലെ രണ്ട് പേരെ ഗുഡ്സ് ഓട്ടോറിക്ഷയില്‍ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി.

പാണ്ടിക്കാട് പലയന്തോള്‍ മുഹമ്മദ്‌ ഭാര്യ ജാസ്മിന്‍ ഇവരുടെ മകള്‍ സഫ എന്നിവരാണ് മരിച്ചത്. ഭാര്യയേയും മകളേയും തീകൊളുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. ജാസ്മിനേയും മകളേയും ഗുഡ്സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭര്‍ത്താവ് തീ കൊളുത്തി കിണറ്റില്‍ ചാടിയെന്നാണ് നിഗമനം. ഭാര്യയുടെ തറവാട് വീട്ടിന് സമീപത് വച്ചാണ് സംഭവം. സാരമായി പരിക്കറ്റ ദമ്ബതികളുടെ മറ്റൊരു മകളെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്
 സ്ഫോടനമുണ്ടാക്കിയതിന് ശേഷം ഭര്‍ത്താവ് മുഹമ്മദ് കിണറ്റില്‍ ചാടി ജീവനൊടുക്കി. ഇവരുടെ അഞ്ചുവയസുള്ള മകള്‍ പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.മുഹമ്മദ് എന്നയാള്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ഓട്ടോയുമായെത്തി ഭാര്യയെയും കുട്ടികളെയും അടുത്തേക്ക് വിളിച്ച് സ്ഫോടനം നടത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പാണ്ടിക്കാട് പെരിന്തല്‍മണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലാണ് സംഭവം. 

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഫോടനമുണ്ടായത്. വാഹനത്തില്‍ പടക്കം ഉള്‍പ്പടെ സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതായിട്ടാണ് സംശംയം. മുഹമ്മദിന്റെ ഭാര്യ ജാസ്മിനും കുഞ്ഞുമാണ് സ്ഫോടനത്തില്‍ മരിച്ചത്. സ്ഫോടനിന് പിന്നാലെ മുഹമ്മദ് അടുത്തുള്ള കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. മുഹമ്മദ് ചില കേസുകളില്‍ പ്രതിയാണെന്നും സൂചനയുണ്ട്.


പാണ്ടിക്കാട്‌പെരിന്തല്‍മണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലാണ് സംഭവം





Post a Comment

0 Comments