Flash News

6/recent/ticker-posts

സി.ബി.എസ്.ഇ 10,12 പരീക്ഷാ ഫലം ജൂലായിൽ

Views
സി.ബി.എസ്.ഇ 10,12  
പരീക്ഷാ ഫലം ജൂലായിൽ

10,12 ക്ലാസുകളിലെ വെയിറ്റേജ് മാർക്കിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും അധികൃതർ പറഞ്ഞു.



ഡൽഹി: സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഫലം ജൂലൈയിൽ പ്രഖ്യാപിച്ചേക്കും. സി.ബി.എസ്.ഇ 10ാം ക്ലാസ് ഫലം ജൂലൈ നാലിനും 12ാം ക്ലാസ് ഫലം 10നുമാണ് പ്രഖ്യാപിക്കുക. ജൂണിൽ ഫലം പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ അധികൃതർ അറിയിച്ചിരുന്നു.

നേരത്തേ ജൂൺ അവസാനത്തോടെ സി.ബി.എസ്.ഇ 10ാം ക്ലാസ് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിപ്പ്. cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലമറിയാം. 10ാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായിട്ടുണ്ട്. ചില കേന്ദ്രങ്ങളിൽ 12 ാംക്ലാസിന്റെ മൂല്യനിർനിർണയം പുരോഗമിക്കുകയാണ്. 10,12 ക്ലാസുകളിലെ വെയിറ്റേജ് മാർക്കിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും അധികൃതർ പറഞ്ഞു.




Post a Comment

0 Comments