Flash News

6/recent/ticker-posts

ഉറുമാമ്പഴം തൊണ്ടയിൽ കുടുങ്ങി; 10 അത് മാസം പ്രായമായ കുഞ്ഞ് മരിച്ചു

Views

മലപ്പുറം : എടക്കര ഉറുമാമ്പഴം തൊണ്ടയിൽ കുടുങ്ങി 10 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം എടക്കര സ്വദേശി കൂറ്റമ്പാറ ചേറായി വള്ളിക്കാടൻ ഫൈസലിൻ്റെ മകൾ ഫാത്തിമ ഫർസിനാണ് മരിച്ചത്.

ശ്വാസതടസം അനുഭവപ്പെട്ടതോടെ നിലമ്പൂർ ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം നിലമ്പൂർ ഗവ: ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്


ശ്രദ്ധിക്കുക;

കൗതുകവും ജിജ്ഞാസയും കൊണ്ട് കുട്ടികൾ എന്തെങ്കിലും വസ്തുക്കൾ വായിലിടാറുണ്ട്. ചില സന്ദർഭങ്ങളിൽ ഇത്തരം വസ്തുക്കൾ ഇറങ്ങിപ്പോകാം. വളരെ അപകടകരമായ സ്ഥിതിവിശേഷ മാണിത്. ചെറിയ കളിപ്പാട്ടങ്ങൾ, കളിപ്പാട്ടങ്ങളുടെ ഭാഗങ്ങൾ, നാണയങ്ങൾ എന്നിവയൊക്കെ ഇത്തരത്തിൽ തൊണ്ടയിൽ കുടുങ്ങിപ്പോകാം. അതുപോലെ ഭക്ഷണവസ്തുക്കളും പലപ്പോഴും കുട്ടികളുടെ തൊണ്ടയിൽ കുടുങ്ങി അപകടം സംഭവിക്കാറുണ്ട്. ഭക്ഷണമോ മറ്റു വസ്തുക്കളോ ഇറങ്ങിപ്പോയി ശ്വസനാളം അടഞ്ഞുപോയാൽ അപകടമാണ്. ഉടൻ രക്ഷാപ്രവർത്തനം നടത്തിയില്ലെങ്കിൽ ജീവൻ രക്ഷിക്കാനാവാത്ത സ്ഥിതി വന്നുചേരാം. കുട്ടിയെ ആസ്പത്രിയിൽ എത്തിക്കാനുള്ള സമയം പോലും കിട്ടിയെന്നു വരില്ല. കണ്ടുനിൽക്കുന്നയാൾ ഉടൻ അടിയന്തിര ശുശ്രൂഷ നൽകിയാൽ മാത്രമേ ഇത്തരം സാഹചര്യങ്ങളിൽപ്പെടുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാനാകൂ.

കുഞ്ഞുങ്ങളുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍;

👉 ചെറിയ കുഞ്ഞാണെങ്കിൽ  കുഞ്ഞിനെ കൈത്തണ്ടയിൽ കമിഴ്ത്തിക്കിടത്തുക. തള്ളവിരലും ചുണ്ടാണി വിരലിനുമിടയിലുള്ള ഭാഗം കുഞ്ഞിന്റെ കഴുത്തിനെ താങ്ങുന്ന വിധത്തിലായിരിക്കണം. കുഞ്ഞിന്റെ രണ്ട് കാലുകളും കൈത്തണ്ടയുടെ രണ്ടു ഭാഗത്തുമായിരിക്കണം. കുഞ്ഞിന്റെ തലഭാഗം അല്പം കിഴോട്ടായി പിടിക്കുക. രക്ഷാപ്രവർത്തനം നടത്തുന്നയാളുടെ കാൽമുട്ട് മുന്നോട്ടാക്കി കുഞ്ഞിനെയെടുത്ത കൈക്ക് താങ്ങ് നൽകാം.

👉 കുമ്പിട്ടുനിന്ന് മറ്റേകൈ കുഞ്ഞിന്റെ പുറത്ത് കൈപ്പലകൾക്കിടയിലായി വെച്ച് ശക്തിയായി 5 തവണ ഇടിക്കുക. കുലുക്കുന്ന വിധത്തിലാണ് കൈപ്പത്തികൾക്കിടയിൽ ഇടിക്കേണ്ടത്. ഈ കുലുക്കത്തിനിടയിൽ തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തേക്കുവരേണ്ടതാണ്. തൊണ്ടയിലെ വസ്തു പുറത്തേക്ക് വരുന്നില്ലെങ്കിൽ ഉടൻ നെഞ്ചിൽ മർദം നൽകണം.

👉 പുറത്ത് കൈപ്പത്തികൾക്കിടയിലായി 5 തവണ ഇടിച്ച ശേഷം കുഞ്ഞിനെ മറ്റേകൈയിൽ മലർത്തിക്കിടത്തുക.മലബാർ ലൈവ് 

👉 രണ്ടു വിരലുകൾ ഉപയോഗിച്ച് കുഞ്ഞിന്റെ നെഞ്ചിൽ 5 തവണ മർദം ഏൽപിക്കണം. ചുണ്ടുവിരലും നടുവിരലുമാണ് ഇതിനായി ഉപയോഗിക്കുക. പഴയതുപോലെ കുഞ്ഞിനെ വീണ്ടും കൈത്തണ്ടയിൽ കമിഴ്ത്തിക്കിടത്തി പുറത്ത് കൈപ്പലകകൾക്കിടയിലായി ശക്തിയായി 5 തവണ ഇടിക്കുക. വീണ്ടും നെഞ്ചിൽ മർദം നൽകുക. തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തുപോകുന്നതു വരെയോ, കുഞ്ഞിൽ ചോക്കിങ് ലക്ഷണം മാറി കരയുന്നതു വരെയോ, വിദഗ്ധ ചികിത്സ ലഭ്യമാവുന്നതു വരെയോ പ്രഥമ ശുശ്രൂഷ തുടരണം.

👉 പ്രഥമ ശുശ്രുഷയ്ക്കിടയിൽ കുഞ്ഞിന്റെ ബോധം നഷ്പ്പെടുകയാണെങ്കിൽ സ്ഥിതി കുടുതൽ ഗുരുതരമാണെന്ന് തിരിച്ചറിയണം. അപ്പോഴാ ശുശ്രൂഷയുടെ രീതിയൽ മാറ്റം വരുത്തണം. കുഞ്ഞിനെ തറയിലോ മേശപ്പുറത്തോ മറ്റോ കിടത്തി മുൻപ് പരിചയപ്പെടുത്തിയ പോലെ എത്രയും വേഗം പുനരുജ്ജീവന ചികിത്സ നൽകണം.

കുഞ്ഞിന് ബോധം നഷ്ടപ്പെട്ടാൽ;

👉 കുഞ്ഞിനെ തറയിൽ മലർത്തിക്കിടത്തുക. എന്നിട്ട് വായ തുറന്ന് ശ്വാസവഴി നേരെയാക്കാം. വായിൽ എന്തെങ്കിലും അന്യവസ്തു വന്നുകിടപ്പുണ്ടെങ്കിൽ നീക്കാം. നഗ്നനേത്രം കൊണ്ട് കാണുന്ന വസ്തുവാണെങ്കിൽ മാത്രമേ ഇത്തരത്തിൽ നീക്കാവൂ എന്ന് പ്രത്യേകം ഓർക്കുക. കാണാത്ത വസ്തുക്കൾ തൊണ്ടയിൽ വിരലിട്ട് എടുക്കാൻ ശ്രമിക്കരുത്.

👉 തുടർന്ന് കുഞ്ഞിന്റെ വായും മൂക്കും ഒന്നിച്ചു ചേർത്തുവെച്ച് ഒരു തവണ കൃത്രിമശ്വാസം നൽകുക. കുഞ്ഞിന്റെ പ്രതികരണം ശ്രദ്ധിക്കുക. നെഞ്ചിൽ ചലനമുണ്ടെങ്കിൽ 2 തവണ കൂടി ശ്വാസം നൽകാം. നെഞ്ചിൽ ചലനമില്ലെങ്കിൽ വായ ഒന്നുകുടെ പരിശോധിച്ച് ഒരു ശ്വാസം കൂടി നൽകുക.

👉 ഉടൻ നെഞ്ചിൽ മർദം ഏൽപിച്ചുള്ള പുനരുജ്ജീവന ചികിത്സ ആരംഭിക്കണം. ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ചാണ് കുഞ്ഞിന്റെ നെഞ്ചിൽ മർദം ഏൽപിക്കുക. മുലക്കണ്ണുകൾ മുട്ടുന്നവിധത്തിൽ ഒരു വരയും അതിനു ലംബമായി മറ്റൊരു വരയും വരച്ചാൽ നെഞ്ചിൽ കൂട്ടിമുട്ടുന്ന സ്ഥലത്താണ് വിരലുകൾകൊണ്ട് മർദം ഏൽപിക്കേണ്ടത്. മർദം ഏൽപിക്കുമ്പോൾ കുഞ്ഞിന്റെ നെഞ്ച് പകുതിയോളം താഴ്ന്നു വരണം. ഒരു മിനിറ്റിൽ 100 തവണ നെഞ്ചിൽ അമർത്തുന്ന വേഗത്തിൽ വേണം ഇങ്ങനെ ചെയ്യാൻ.

👉 30 തവണ നെഞ്ചിൽ മർദം നൽകുമ്പോൾ രണ്ട് തവണ കൃത്രിമശ്വാസം എന്ന നിലയിലിത് ക്രമീകരിക്കണം. അന്യവസ്തു വായിൽ വന്നുകിടപ്പുണ്ടോ എന്ന് ഇതിനിടയിൽ നിരീക്ഷിക്കുക. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലും ഈ പ്രക്രിയകൾ തുടരണം.Post a Comment

0 Comments