Flash News

6/recent/ticker-posts

വീട്ടിനുള്ളിൽ നിന്ന് 17 പവന്‍സ്വർണ്ണം മോഷണം: 6 പേർ അറസ്റ്റിൽ

Views
വീട്ടിനുള്ളിൽ നിന്ന് 17 പവന്‍
സ്വർണ്ണം മോഷണം: 6 പേർ അറസ്റ്റിൽ





മലപ്പുറം:  കോഡൂരിൽ വീടിനുള്ളിൽ നിന്ന് 17 പവനോളം സ്വർണ്ണാഭരണം മോഷണം പോയ  കേസിൽ 6 പേർ പിടിയിൽ . കോഡൂർ സ്വദേശികളായ തറയിൽ വീട്ടിൽ അബ്ദുൾ ജലീൽ (28)  കടമ്പടത്തൊടി വീട്ടിൽ മുഹമ്മദ്ജസിം( 20 )പിച്ചമടയത്തിൽ ഹാഷിം (25)ഊരത്തൊടി വീട്ടിൽ റസൽ (19)  പൊന്മള സ്വദേശി  കിളിവായിൽവീട്ടിൽ ശിവരാജ്(21 )ഒതുക്കുങ്ങൽ സ്വദേശി ഉഴുന്നൻ വീട്ടിൽ മുഹമ്മദ്മുർഷിദ്( 20 )എന്നിവരെയാണ് ഇൻസ്പെക്ടർ ജോബി തോമസ് , 

എസ്.ഐ അമീറലി, പ്രൊബേഷൻ എസ്.ഐ മിഥുൻ, എസ്.ഐ അബ്ദുൾ നാസർ, ഗിരീഷ് , എ.എസ്.ഐ അജയൻ , സി.പി.ഒ മാരായ R. ഷഹേഷ്, K.K ജസീർ , ദിനു  എന്നിവരുടെ നേതൃത്വത്തിലുള്ള  പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.പ്രതികളിൽ നിന്ന് മോഷണം പോയ  രണ്ട്  സ്വർണ്ണവളകൾ കണ്ടെടുത്തു. ബാക്കി സ്വർണ്ണം മലപ്പുറത്തുള വിവിധ  സ്വർണ്ണക്കടകളിൽ  വിറ്റതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.






Post a Comment

0 Comments