Flash News

6/recent/ticker-posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി രണ്ടു വർഷത്തോളം പീഡിപ്പിച്ചു; മലപ്പുറത്ത് 19 കാരൻ അറസ്റ്റിൽ: ഞെട്ടിക്കുന്ന സംഭവം പുറത്തായത് പീഡനവും ഭീഷണിയും പരിധിവിട്ട് പെൺകുട്ടിയുടെ മനോനില തെറ്റി തുടങ്ങിയതോടെ

Views
മലപ്പുറം : പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ച 19കാരൻ പിടിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഴിഞ്ഞ രണ്ടു വർഷമായി ഭീഷണിപ്പെടുത്തി ആറിലധികം തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണിൽതൊടി റയാൻ (19) ആണ് പിടിയിലായത്.

കഴിഞ്ഞ രണ്ടു വർഷമായി പ്രതി പെൺകുട്ടിയെ ആറിൽ കൂടുതൽ തവണ പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി പ്രതിയെ പേടിച്ച് പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. ഇക്കഴിഞ്ഞ മെയ് 20നാണ് പ്രതി പെൺകുട്ടിയെ വീണ്ടും പീഡനത്തിന് ഇരയാക്കി. അരീക്കോട് നിന്നും പ്രതി പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയി ഒതായിയിൽ വെച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതിയുടെ ഭീഷണിയിൽ പെൺകുട്ടിയുടെ മനോനില തകരാറിലായതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയപ്പോഴാണ് പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നത്. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ അരീക്കോട് പോലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു


Post a Comment

0 Comments