Flash News

6/recent/ticker-posts

എമിറേറ്റ്സ് ഐഡി കയ്യിലില്ലെങ്കിൽ പണി പാളും ...! ജനുവരി 2022 മുതൽ വിസ പുതുക്കിയവർ ജാഗ്രത.

Views
യു എ ഇ: എമിറേറ്റ്സ് ഐഡി കയ്യിലില്ലെങ്കിൽ ഇനി പണി പാളും ...!
ജനുവരി 2022 മുതൽ വിസ പുതുക്കിയവർ ജാഗ്രത.
യു.എ.ഇ യിലേക്കുള്ള യാത്രികർ അവരുടെ നാട്ടിലെ എയർപോർട്ടിൽ ഇനി എമിറേറ്റ്സ് ഐ.ഡി കാണിക്കണം. യു.എ.ഇയിൽ അടുത്തിടെ നടപ്പിലായ സുപ്രധാന മാറ്റമാണ് വിദേശികൾക്കനുവദിക്കുന്ന റസിഡൻറ്സ് വിസകൾ പാസ്പോർട്ടുകളിൽ പതിക്കുന്നതിന് പകരം നിലവിലുള്ള തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐ.ഡിയുമായി ബന്ധിപ്പിച്ച് വിസ അനുവദിക്കുന്നത് . ഇത്തരത്തിൽ പുതുതായി വിസ ലഭിച്ചവരും പഴയ വിസ പുതുക്കിയവരും ഇന്ത്യയുൾപ്പെടെ ഏത് വിദേശ രാജ്യത്തുനിന്നും യു.എ.ഇയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് എമിറേറ്റ്സ് ഐ.ഡി ഉണ്ടെന്ന് ഉറപ്പുവരുത്തണം . പാസ്പോർട്ടും ടിക്കറ്റും പരിശോധിച്ച് സുരക്ഷ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലേക്ക് പ്രവേശനം അനുവദിക്കുമെങ്കിലും പാസ്പോർട്ടുകളിൽ സ്റ്റാമ്പ് ചെയ്ത കാലാവധിയുള്ള വിസ , എൻട്രി പെർമിറ്റ് , അതത് രാജ്യങ്ങളിലെ വിസ കാർഡ് ( യു.എ.ഇയിലെ പുതിയ എമിറേറ്റ്സ് ഐ.ഡി ) , ഇ - വിസ തുടങ്ങിയവയിൽ ഏതെങ്കിലും ഉള്ളവർക്ക് മാത്രമാണ് വിമാന കമ്പനികൾ ബോർഡിങ് പാസ് അനുവദിക്കുന്നത് .
യു.എ.ഇ ഐ.സി.പി ( UAEICP ) , യു.എ.ഇ പാസ് എന്നിവ വഴി പുതുക്കിയ വിസയുടെ കോപ്പിയെടുത്ത് കൈയിൽ കരുതിയാലും വിമാന കമ്പനികളും എമിഗ്രേഷൻ വിഭാഗവും എമിറേറ്റ്സ് ഐ.ഡി ആവശ്യപ്പെടുന്നുണ്ട് . വിമാന കമ്പനികൾ എമിറേറ്റ്സ് ഐ.ഡിയും പാസ്പോർട്ടുമായി ഒത്തുനോക്കി ബോർഡിങ് അനുവദിക്കുമ്പോൾ എമിഗ്രേഷൻ വിഭാഗം എമിറേറ്റ്സ് ഐ.ഡി ഇലക്ട്രോണിക് ഡിവൈസിൽ സ്വൈപ് ചെയ്ത ശേഷമാണ് നടപടികൾ പൂർത്തിയാക്കി യാത്ര അനുവദിക്കുന്നത് .
      രണ്ട് ദിവസം മുമ്പ് കുണ്ടൂർ സ്വദേശി സജ്ജാദ് എമിറേറ്റ്സ് ഐഡി ഇല്ലാത്തതിന്റെ പേരിൽ കരിപ്പൂർ എയർപോർട്ടിൽ നിന്നും യാത്ര നിരസിക്കപ്പെട്ടു. അദ്ദേഹം മറ്റുള്ളവർക്കാെരു പാഠമാകാൻ വേണ്ടി ഇക്കാര്യം പോപ്പുലർ ന്യൂസുമായി പങ്കു വെക്കുകയായിരുന്നു.



 


Post a Comment

0 Comments