Flash News

6/recent/ticker-posts

റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മൃതദേഹം ! 24മണിക്കൂർ കൊണ്ട് കേസ് തെളിയിച്ച് തിരുരങ്ങാടി പോലീസ്

Views

വെന്നിയൂർ: തിരുവനന്തപുരം - കണ്ണൂർ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവർ തലശ്ശേരി കുറ്റിയാട്ടൂർ വടുവൻകുളം എം.വി. ഷാജി (36) യെയാണ് പോലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ചയാണ്  വെന്നിയൂരിൽ റോഡരികിൽ മരിച്ചനിലയിൽ തമിഴ്നാട് സ്വദേശിയെ കണ്ടെത്തിയത്. സേലം സ്വദേശിയും വെന്നിയൂരിൽ താമസക്കാരനുമായ നടരാജനാണ് (60) മരിച്ചത്.

പരിക്കുകളുടെ സ്വഭാവം പരിശോധിച്ച പോലീസ്, വാഹനം ഇടിച്ചുള്ള അപകടമാണെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. കോഴിക്കോടു ഭാഗത്തേക്ക് പോയ വലിയ വാഹനമാണ് ഇടിച്ചതെന്ന് മനസ്സിലാക്കിയ പോലീസ് സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഇൻഡിക്കേറ്ററിന്റെ ചില്ലുകളും വാഹനത്തിന്റെ പെയിന്റിന്റെ കളറും ശേഖരിച്ച് അന്വേഷണം തുടർന്നു. അപകടം നടന്ന ദിവസം പുലർച്ചെയുള്ള കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ്സ്സ്റ്റാൻഡിലെ സി.സി.ടി.വി. ദൃശ്യം പരിശോധിച്ച പോലീസ് ഇൻഡിക്കേറ്റർ തകർന്ന ബസ് കണ്ടെത്തി. ബസിനുണ്ടായ നാശനഷ്ടം കെ.എസ്.ആർ.ടി.സി. രജിസ്റ്ററിൽ രേഖപ്പെടുത്തിയതും കണ്ടെത്തി. പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ശബ്ദം കേട്ടതിനെതുടർന്ന് വണ്ടി നിർത്തി ഇറങ്ങി പരിശോധിച്ചിരുന്നു എന്നും എന്നാൽ മഴയുള്ള സമയമായതിനാൽ ഒന്നും കാണാത്തതിനാൽ പോകുകയായിരുന്നു എന്നുമാണ് ഡ്രൈവർ മൊഴി നൽകിയത്. ഡ്രൈവറെ കണ്ടെത്തി ചോദ്യംചെയ്തശേഷമാണ് തിങ്കളാഴ്ച അറസ്റ്റുചെയ്തത്. ബസ് കസ്റ്റഡിയിലെടുത്തു.




Post a Comment

0 Comments