Flash News

6/recent/ticker-posts

കുഞ്ഞുഗൗരിയുടെ കുടുംബത്തിന് പ്രതീക്ഷ; 25 ലക്ഷത്തിന്റെ തുക കൈമാറി ലുലു ഗ്രൂപ്പ് സംഘം

Views എസ്എംഎ രോഗം ബാധിച്ച പാലക്കാട്ടെ ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ്. ഗൗരിയുടെ ചികിത്സയ്ക്കായി ഇതുവരെ 13 കോടി രൂപയാണ് ലഭിച്ചത്. മൂന്ന് കോടി കൂടി ഇനിയും ആവശ്യമാണ്. ചികിത്സ തുടങ്ങാനായി ഗൗരി മാതാപിതാക്കള്‍ക്കൊപ്പം ഇന്ന് കോഴിക്കോട്ടേക്ക് തിരിക്കും

ഇന്നലെ എം എ യൂസഫലി, ലുലു ഗ്രൂപ്പ് മുഖേന 25 ലക്ഷം രൂപ സഹായമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. ഇന്ന് രാവിലെയോടെ ലുലു ഗ്രൂപ്പ് സംഘം പാലക്കാട് കൊളപ്പുള്ളിയിലെ ഗൗരിയുടെ വീട്ടില്‍ നേരിട്ടെത്തി പിതാവ് എം ലിജുവിന് തുക കൈമാറുകയായിരുന്നു.

‘മോളുടെ ചികിത്സയ്ക്കായി ആരും ഇത്ര വലിയ തുക ഒരുമിച്ച് തന്നിട്ടില്ല. യൂസഫലി സാറെ നേരിട്ട് കണ്ട് നന്ദി പറയണം. ചിന്തിക്കാന്‍ പോലും കഴിയാത്ത തുകയാണിത്. മകള്‍ക്ക് കിട്ടിയ അനുഗ്രഹമാണിതെന്നും ഗൗരിയുടെ പിതാവ് ലിജു പറഞ്ഞു.



Post a Comment

0 Comments