Flash News

6/recent/ticker-posts

മലപ്പുറം ജില്ലക്ക് 53 വയസ്സ് ..! ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല മലപ്പുറം

Views

മലപ്പുറം ജില്ല രൂപീകൃതമായിട്ട്‌ വ്യാഴാഴ്‌ച (ഇന്നേക്ക് ) 53 വർഷം. 1969 ജൂൺ 16നാണ്‌ മലപ്പുറം ജില്ല നിലവിൽവന്നത്‌. 1967ലെ ഇ എം എസ്‌ സർക്കാരാണ്‌ പാലക്കാടിനെയും കോഴിക്കോടിനെയും വിഭജിച്ച്‌ മലപ്പുറം ആസ്ഥാനമായി ജില്ല രൂപീകരിക്കാൻ തീരുമാനിച്ചത്‌. 

കോഴിക്കോട് ജില്ലയിലെ ഏറനാട്, തിരൂർ, പാലക്കാട് ജില്ലയിലെ പൊന്നാനി താലൂക്കുകളും പെരിന്തൽമണ്ണ താലൂക്കിലെ ഭൂരിഭാഗം പ്രദേശങ്ങളും കൂട്ടിച്ചേർത്താണ് മലപ്പുറം ജില്ല രൂപവൽക്കരിച്ചത്.

ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല മലപ്പുറമാണ്.


Post a Comment

1 Comments

  1. ഇന്ന് മലപ്പുറം ജില്ലയിലെ ജനസംഖ്യ എത്രയാണ് ?. മറ്റ് പതിമൂന്നു ജില്ലകളിലെയും ജനസംഖ്യ എത്ര ?. എന്നൊക്കെ റിപ്പോർട്ട്‌ ചെയ്‌താൽ നന്നായിരുന്നു . റിപ്പോർട്ടർമാർക്കും ലേഖകർക്കും സമയമില്ലാ എന്ന് പറഞ്ഞോഴിയാം. പക്ഷേ പത്രാധിപർക്കെങ്കിലും ഇത്തിരി വായനയും ഗവേഷണവും ഒക്കെ ആയിക്കൂടേ ?.

    ReplyDelete