Flash News

6/recent/ticker-posts

കടലൂരിൽ 7 പെൺകുട്ടികൾ മുങ്ങിമരിച്ചു; അപകടം ചുഴിയിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ

Views
ചെന്നൈ • തമിഴ്‌നാട് കടലൂരിൽ 7 പെൺകുട്ടികൾ മുങ്ങിമരിച്ചു. കുച്ചിപാളയത്തെ ഗെഡിലം പുഴയിലെ തടയണയിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. എ. മോനിഷ (16), ആർ.പ്രിയദർശിനി (15) ആർ ദിവ്യ ദർശിനി (10), എം. നവനീത (18), കെ.പ്രിയ (18), എസ്. സംഗവി (16). എം.കുമുദ (18) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം.ചുഴിയിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ചു പേർ കൂടി മുങ്ങുകയായിരുന്നു എന്നാണു പ്രാഥമിക വിവരം. സംഭവത്തിൽ നെല്ലിക്കുപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.



Post a Comment

0 Comments