Flash News

6/recent/ticker-posts

പ്ലസ് ടു പരീക്ഷയില്‍ 83.87 ശതമാനം വിജയം; സേ പരീക്ഷ ജൂലൈ 25 മുതല

Views

തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. പ്ലസ് ടുവിന് 83.87 തമാനമാണ് വിജയം. കഴിഞ്ഞ വർഷം 87.94 ആയിരുന്നു വിജയശതമാനം. വിജയശതമാനം ഏറ്റവും കൂടിയത് കോഴിക്കോടും (87.79 %) കുറവും വയനാടും. 78 സ്കൂളുകൾ നൂറുമേനി വിജയം നേടി. മുൻ വർഷം 136 സ്കൂളുകളാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് മലപ്പുറത്തും ഏറ്റവും കുറവുപേർ പരീക്ഷ എഴുതിയത് വയനാട്ടിലുമാണ്.

പരീക്ഷാഫലം ഉച്ചയ്ക്ക് 12 മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ലഭ്യമാകും. മൂല്യ നിർണയത്തിന് ശേഷം 20 ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിക്കുന്നത്. ജൂലൈ 25 മുതൽ സേ പരീക്ഷ നടത്തും.

റഗുലർ വിഭാഗത്തിൽ 3,61,091  പരീക്ഷ എഴുതിയതിൽ 3,02,865 പേർ വിജയിച്ചു. സയൻസ് വിഭാഗത്തിൽ 86. 14 %പേരും ഹുമാനിറ്റീസിൽ 75.61 % പേരും ടെക്നിക്കൽ വിഭാഗത്തിൽ 68.71 %പേരും ആർട്സ് വിഭാഗത്തിൽ 86.57 % പേരും വിജയിച്ചു.

സർക്കാർ സ്കൂളുകളിൽ 81.72 ശതമാനമാണ് വിജയം. എയ്ഡഡ് സ്കൂളുകളിൽ 86.02 %പേരും അൺ എയ്ഡഡ് സ്കൂളുകളില്‍ 81.12 %പേരും വിജയിച്ചു.

ഓപ്പൺ സ്കൂളിൽ  21, 185 പേർ വിജയിച്ചു. 47.19 %ആണ് വിജയം.

പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്കില്ല . കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഇല്ല.

4.22 ലക്ഷത്തിൽ അധികം വിദ്യാർഥികളാണ് പരീക്ഷ പ്ലസ് ടു ഫലത്തിനായി ഈ വർഷം കാത്തിരിക്കുന്നത്. 2022 മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയുള്ള തീയതികളിലാണ് പരീക്ഷ നടത്തിയത്. കൂടാതെ മെയ് മൂന്ന് മുതലാണ് പ്രാക്ടിക്കൽ പരീക്ഷകൾ നടത്തിയത്.

താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ ഹയർ സെക്കൻഡറി, VHSE പരീക്ഷാഫലം അറിയാം

www.keralaresults.nic.in

www.dhsekerala.gov.in

www.prd.kerala.gov.in

www.results.kite.kerala.gov.in

www.kerala.gov.in

ഈ സൈറ്റുകൾക്ക് പുറമേ സഫലം ആപ്ലിക്കേഷൻ വഴിയും എളുപ്പത്തിൽ ഫലം ലഭിക്കുന്നതാണ്. Saphalam 2021, iExaMS - Kerala സംസ്ഥാന സർക്കാരിന്റെ ആപ്പ് വഴിയും ഫലം ലഭിക്കും.

പിആർഡി ലൈവ് ആപ്പിലൂടെ ഫലം വേഗത്തിലറിയാം

ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം 'പിആര്‍ഡി ലൈവ്' മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം. ഇന്ന് രാവിലെ 11ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഔദ്യോഗികമായി ഫല പ്രഖ്യാപനം നടത്തിയ ശേഷം ഉച്ചയ്ക്ക് 12 മുതല്‍ ആപ്പില്‍ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പർ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും.

ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കു കൂടുന്നതിനനുസരിച്ച്‌ ബാന്‍ഡ് വിഡ്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ 'പിആര്‍ഡി ലൈവ്' ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

പ്ലസ് ടു പരീക്ഷ ഫലം പരിശോധിക്കേണ്ടത് എങ്ങനെ?

1) www.keralaresults.nic.in അല്ലെങ്കിൽ ഫലം ലഭ്യമാകുന്ന മറ്റേതെങ്കിലും വെബ്സൈറ്റുകൾ സന്ദർശിക്കുക

2) വെബ്സൈറ്റിന്റെ ഹോം പേജിൽ നിന്ന് റിസൾട്ട് ലിങ്ക് കണ്ടെത്തി ക്ലിക്ക് ചെയ്യണം.

3) നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും ജനന തീയതിയും നൽകി ലോഗിൻ ചെയ്യണം

4) നിങ്ങളുടെ പരീക്ഷാ ഫലം സ്‌ക്രീനിൽ കാണാൻ കഴിയും

5) പിന്നീടുള്ള ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്തോ, പ്രിന്റ് എടുത്തോ സൂക്ഷിക്കാം.

പരീക്ഷ എഴുതിയവരുടെ കണക്ക്

ഈ ​​വ​​ർ​​ഷം 2,12,286 ആൺകുട്ടികളും 2,10,604 പെൺകുട്ടികളും ഉൾപ്പെടെ 4,22,890 പേരാണ് ഹയർസെക്കന്‍ററി പരീക്ഷ എഴുതിയത്. ഇതിൽ 3,61,091 പേർ റഗുലർ വിഭാഗത്തിലും 44,890 പേർ സ്കോൾ കേരളക്ക് കീഴിലും 15,324 പേർ പ്രൈവറ്റ് കമ്പാർട്ടുമെന്റൽ വിഭാഗത്തിലുമാണ് പരീക്ഷ എഴുതിയത്. ടെക്നിക്കൽ വിഭാഗത്തിൽ 1518 പേരും ആർട്ട് വിഭാഗത്തിൽ 67 പേരും പരീക്ഷ എഴുതി. 2005 കേന്ദ്രങ്ങളിലാണ് ഇത്തവണ ഹയർസെക്കന്‍ററി പരീക്ഷ നടന്നത്.

കഴിഞ്ഞ വർഷം 87.94 ശതമാനം വിജയം

കഴിഞ്ഞ വർഷം കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ ജൂലൈ 28 നായിരുന്നു ഫലം പ്രഖ്യാപിച്ചത്. 2021 ലെ ഹയർ സക്കൻഡറി വിഎച്ച്എസ്ഇ ഫലം അനുസരിച്ച് 3,28,702 വിദ്യാർഥികൾ ഉപരി പഠനത്തിന് യോഗ്യത നേടിയിരുന്നു. വിജയശതമാനം 87.94 ശതമാനമായിരുന്നു. അതേസമയം 2020ൽ 85.13 ശതമാനമായിരുന്നു വിജയശതമാനം. ജൂൺ 15ന് പ്രഖ്യാപിച്ച എസ്എസ്എൽസി 2022 ഫലത്തിൽ സംസ്ഥാനത്ത് 99.26 ശതമാനമാണ് വിജയം. 2021നെക്കാൾ വിജയശതമാനത്തിൽ ചെറിയ കുറവുണ്ടായിരുന്നു.



Post a Comment

0 Comments