Flash News

6/recent/ticker-posts

രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയെ ബാധിക്കാത്ത സ്വർണ്ണക്കടത്ത് ഭീകരപ്രവര്‍ത്തനമല്ലെന്ന് ദില്ലി ഹൈക്കോടതി

Views

ദില്ലി: രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയോ സാമ്പത്തിക സ്ഥിരതയോ ബാധിക്കാത്ത സ്വർണ്ണക്കടത്ത് കേസുകളെ ഭീകരപ്രവർത്തനമായി കാണാനാകില്ലെന്ന് ദില്ലി ഹൈക്കോടതി. യുഎപിഎ പ്രകാരം ഭീകരപ്രവർത്തനത്തിനുള്ള വകുപ്പുകളും ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. 
സ്വർണ്ണക്കടത്ത് കേസിൽ 9 പ്രതികൾക്ക് ജാമ്യം നൽകി കൊണ്ടാണ് ദില്ലി ഹൈക്കോടതി പരാമർശം. ഭീകരവാദത്തിനു പണം കണ്ടെത്താനാണ് പ്രതികൾ  സ്വർണ്ണം കടത്തിയതെന്ന എൻഐഎ വാദം കോടതി തള്ളി.


Post a Comment

0 Comments