ബസ്സിറങ്ങി വീട്ടിലേക്ക് നടക്കവേ വീട്ടമ്മയെ തെരുവ് നായ ആക്രമിച്ചു; ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ; നഗരസഭാ സെക്രട്ടറിക്ക് കോടതി നോട്ടീസ്..!
നിലമ്പൂരില്‍ വീട്ടമ്മയെ തെരുവ് നായ ആക്രമിച്ച സംഭവത്തില്‍ നിലമ്പൂര്‍ നഗരസഭ സെക്രട്ടറിക്ക് നോട്ടീസ്. മലപ്പുറം ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറികൂടിയായ സബ് ജഡ്ജ് കെ. നൗഷാദലിക്ക് മുമ്പാകെ ഹാജരാവാനാണ് സെക്രട്ടറിക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഈ മാസം 15 ന് രാവിലെ 10:00 ന് ജഡ്ജ് മുമ്പാകെ നേരിട്ട് ഹാജരാവണമെന്ന് നോട്ടീസില്‍.
ജി.എല്‍.വി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നഗരസഭ സെക്രട്ടറിക്ക് നോട്ടീസ് അയച്ചത്. കഴിഞ്ഞ ദിവസം മുക്കട്ടയില്‍ ബസിറങ്ങി വീട്ടിലേക്ക് നടന്നുവരുന്നതിനിടെ 53 കാരിയായെ തെരുവ് നായ് ആക്രമിക്കുകയായിരുന്നു. കടിയേറ്റ് സാരമായി പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ നിലവില്‍ കോഴിക്കോട് സ്വകാര‍്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
നിലമ്പൂര്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി വിദ‍്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവ് നായക്കളുടെ കടിയേറ്റിരുന്നു.ഇക്കാര്യം ഉന്നയിച്ച് നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ലീഗല്‍ അതോറിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍.
0 Comments