നാഷണൽ ഹെറാൾഡ് കേസിൽ വയനാട് എംപി രാഹുൽ ഗാന്ധിയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടർന്ന് രാഹുൽ ഗാന്ധി രണ്ട് ദിവസം ചോദ്യം ചെയ്യലിന് എത്താൻ അനുമതി ചോദിച്ചിരുന്നു. ഇതോടെയാണ് വെള്ളിയാഴ്ച നടക്കേണ്ട ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
തിങ്കളാഴ്ച വീണ്ടും രാഹുലിനെ ചോദ്യം ചെയ്യാനൊരുങ്ങുമ്പോൾ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കോൺഗ്രസിന്റെ എല്ലാ എംപിമാരോടും ഡൽഹിയിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്. പോലീസ് തടഞ്ഞാൽ എംപിമാരുടെ വീടുകളിലോ ജന്തർ മന്ദിറിലോ സമരം നടത്താനാണ് തീരുമാനം
മോദിയും അമിത് ഷായും ചേർന്ന് രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും തീവ്രവാദികളെ നേരിടുന്നത് പെരുമാറുന്നതുപോലെയാണ് എംപിമാരോട് പെരുമാറിയതെന്നും ചൂണ്ടിക്കാട്ടി എംപിമാർ രാജ്യസഭ, ലോക്‌സഭ അധ്യക്ഷൻമാർക്ക് പരാതി നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്താൽ വലിയ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസ് പദ്ധതിയിട്ടിരിക്കുന്നത്.
0 Comments