Flash News

6/recent/ticker-posts

നിയന്ത്രണംവിട്ട കാർ മതിലിലിടിച്ച് യുവാവ് മരിച്ചു; നാലുപേർക്ക് പരിക്ക്

Views
കാക്കൂർ: ചേളന്നൂരിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് യുവാവ് മരിച്ചു നാലുപേർക്ക് പരിക്കേറ്റു. പാലത്ത് അടുവാരക്കൽ താഴം പൊറ്റമ്മൽ അഭിനന്ദ് (20) ആണ് മരിച്ചത്. കൊല്ലരുകണ്ടിയിൽ പ്രഫുൽദേവ് 20), മേക്കയാട്ട് അഭിജിത്ത് (20), അടുവാരക്കൽ മീത്തൽ സേതു (19), കക്കുഴി പറമ്പിൽ സലാഹുദീൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്‌. 
കോഴിക്കോട് ഭാഗത്തു നിന്ന് വരികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത് . പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും കാക്കൂർ പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ശിവദാസൻ-ജിഷ ദമ്പതിമാരുടെ മകനാണ് മരിച്ച അഭിനന്ദ്. സഹോദരങ്ങൾ: അദില അഭിനവ്


ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments