Flash News

6/recent/ticker-posts

അച്ഛന്റെ മകൻ; മെസ്സിയെപ്പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് മാത്തിയോയുടെ തകർപ്പൻ ഗോൾ

Views
അച്ഛനെ അനുസ്മരിപ്പിച്ചുകൊണ്ട് മാത്തിയോ നേടിയ ഗോൾ അദ്ഭുതം ജനിപ്പിക്കുന്നതാണ്.

പാരീസ്: ലയണൽ മെസ്സിയോളം പോന്ന ഒരു ഫുട്ബോൾ താരം ഇനിയുണ്ടാകുമോ? മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചാൽ ആ വിടവ് നികത്താൻ ആർക്ക് സാധിക്കും? ആരാധകർ കുറച്ചുകാലമായി മെസ്സിയുടെ കരിയർ അവസാനിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കയിലാണ്. വരാനിരിക്കുന്ന ലോകകപ്പിലൂടെ മെസ്സി വിരമിക്കൽ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.



എന്നാൽ മെസ്സിയ്ക്ക് ശേഷം ഇനിയാര് എന്ന ചോദ്യത്തിന് തകർപ്പൻ പ്രകടനത്തിലൂടെ മറുപടി നൽകിയിരിക്കുകയാണ് ഒരു ആറുവയസ്സുകാരൻ. അത് മറ്റാരുമല്ല മെസ്സിയുടെ ഇളയമകൻ മാത്തിയോ ആണ്. പി.എസ്.ജിയുടെ ജൂനിയർ ടീമിൽ കളിക്കുന്ന മാത്തിയോ മെസ്സിയെ അനുസ്മരിപ്പിക്കും വിധം ഒരു തകർപ്പൻ ഗോളടിച്ച് ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.


എതിരാളികളെ അതിസമർത്ഥമായി വെട്ടിച്ച് അനായാസം പന്തുമായി മുന്നേറിയ മാത്തിയോ തകർപ്പൻ ഗോളാണ് നേടിയത്. അച്ഛനെ അനുസ്മരിപ്പിച്ചുകൊണ്ട് മാത്തിയോ നേടിയ ഗോൾ അദ്ഭുതം ജനിപ്പിക്കുന്നതാണ്. താരത്തിന്റെ ഇടംകാൽ കൊണ്ടുള്ള തകർപ്പൻ ഷോട്ട് വലയിലേക്ക് തുളഞ്ഞുകയറി.


മെസ്സിയ്ക്ക് പകരം ബാഴ്സലോണയ്ക്ക് താരത്തെ ലഭിച്ചെന്നും ഈ കുഞ്ഞിന് ഡി.എൻ.എ ടെസ്റ്റിന്റെ ആവശ്യമില്ലെന്നും അച്ഛന്റെ മകൻ തന്നെയെന്നുമൊക്കെ പറഞ്ഞ് ആരാധകർ മാത്തിയോയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി.

ബാഴ്സലോണയുടെ യൂത്ത് അക്കാദമിയിൽ കളിച്ചുതുടങ്ങിയ മാത്തിയോ കഴിഞ്ഞ വർഷമാണ് അച്ഛനൊപ്പം പി.എസ്.ജിയിലെത്തിയത്. ടീമിനായി തകർപ്പൻ പ്രകടനമാണ് മാത്തിയോ പുറത്തെടുക്കുന്നത്. മാത്തിയോയുടെ ചേട്ടൻ തിയാഗോയും പി.എസ്.ജിയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്.


Post a Comment

0 Comments