Flash News

6/recent/ticker-posts

ശ്രദ്ധിക്കുക; യുഎഇയില്‍ യാത്രക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍, പ്രധാനമായും അറിയേണ്ടവ

Views
അബുദാബി: യുഎഇയില്‍ യാത്രക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയും യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

രാജ്യത്ത് യോഗ്യരായ 98 ശതമാനം ആളുകളും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം ഏകദേശം 400 ആയി. കൊവിഡ് മൂലം ഏറ്റവും കുറവ് മരണ നിരക്കുള്ള രാജ്യം കൂടിയാണ് യുഎഇ. യുഎഇയില്‍ കൊവിഡ് സുരക്ഷാ നിയമങ്ങളും നിയന്ത്രണങ്ങളും ലഘൂകരിച്ചിരുന്നു.

യാത്ര ചെയ്യുന്നതിന് മുമ്പ് പാലിക്കേണ്ട നിബന്ധനകള്‍:

കൊവിഡ് വകഭേദം വ്യാപിക്കുന്ന പ്രദേശങ്ങളിലെ കൊവിഡ് നില പരിശോധിക്കുക

ആവശ്യമെങ്കില്‍ മാത്രം യാത്ര ചെയ്യുക
പ്രായമായവര്‍, പ്രമേഹരോഗികള്‍, ഹൃദയസംബന്ധമായ രോഗമുള്ളവര്‍ തുടങ്ങിയ വ്യക്തികള്‍ വൈറസ് വ്യാപിക്കുന്ന സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക

ശുപാര്‍ശ ചെയ്യുന്ന വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കുക


യാത്രയ്ക്കിടെ പാലിക്കേണ്ടവ

യാത്ര ചെയ്യുമ്പോള്‍ കൈകള്‍ പതിവായി കഴുകുക

ശാരീരിക അകലം പാലിക്കുക

തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക

അസുഖം തോന്നിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക

യാത്രകള്‍ക്കും ഒത്തുചേരലുകള്‍ക്കുമായി പ്രാദേശിക കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക

യാത്രയ്ക്ക് ശേഷം പാലിക്കേണ്ട നിബന്ധനകള്‍:

സുരക്ഷ ഉറപ്പാക്കാനും വൈറസ് പടരാതിരിക്കാനും പിസിആര്‍ പരിശോധന നടത്തുക.





Post a Comment

0 Comments