ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനത്തിനിടെ കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ച കേസില്‍ സംസ്ഥാന ട്രഷറര്‍ കെ.എച്ച് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പി എച്ച് നാസറിനെ അറസ്റ്റ് ചെയ്തത്. പൊലീസ് കാഞ്ഞിരമറ്റത്ത് എത്തി കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ നടത്തിയ ജനമഹാ സമ്മേളനത്തിന്‍റെ സംഘാടകനെന്ന നിലയിലാണ് നാസറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ സംഘാടകര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചതിനെ തുടർന്നാണ് പോപ്പുലർ ഫ്രണ്ടിന്‍റെ സംസ്ഥാന നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേസില്‍ സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പത്തുവയസുകാരന്‍ വിവാദ മുദ്രാവാക്യം വിളിച്ച 'ജനമഹാസമ്മേളന'ത്തിന്റെ മുഖ്യസംഘാടകനായിരുന്നു യഹിയ തങ്ങള്‍. കേസില്‍ കുട്ടിയുടെ പിതാവ് ഉൾപ്പടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 29 ആയി.
0 Comments